'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന വൻ വിജയത്തിന് ശേഷം പുതിയ ചിത്രവുമായി ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന 'കരാട്ടെ ചന്ദ്രൻ' എന്ന ചിത്രത്തിന്റെ വിവരങ്ങളാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഈ ചിത്രം നിർമ്മിക്കുന്നത്.
'മഹേഷിന്റെ പ്രതികാരം' മുതല്‍ ദിലീഷ് പോത്തന്റെ കോ-ഡയറക്ടറായി പ്രവർത്തിച്ച റോയ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിജയരാഘവൻ, ജോണി ആന്റണി, സുധീഷ്, രണ്‍ജി പണിക്കർ, ഗോകുല്‍ സുരേഷ്, സുരേഷ് കൃഷ്ണ, സ്പടികം ജോർജ് തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ജസ്റ്റിൻ വർഗീസാണ്. രാകേഷ് ഹരിദാസ് ഛായാഗ്രഹണവും കിരണ്‍ ദാസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു.

