Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഫ്രഞ്ച് ഓപ്പണില്‍ സബലെങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; അവസാന സെറ്റില്‍ 6-0 ന് പുറത്ത്

ഫ്രഞ്ച് ഓപ്പണില്‍ സബലെങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി; അവസാന സെറ്റില്‍ 6-0 ന് പുറത്ത്

Kerala Voter 3 days ago

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ക്വാർട്ടറില്‍ ലോക ഒന്നാം നമ്പർ താരം ആര്യാന സബലെങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി.

റഷ്യയുടെ ഡയാന ഷ്‌നയിഡറാണ് സബലെങ്കയെ അട്ടിമറിച്ച്‌ സെമി ഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും അസാമാന്യമായ തിരിച്ചുവരവ് നടത്തിയാണ് ഡയാന വിജയം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യ സെറ്റ് 3-6 എന്ന സ്കോറിന് സബലെങ്കയാണ് സ്വന്തമാക്കിയത്. രണ്ടാം സെറ്റിലും ശക്തമായ പ്രകടനം കാഴ്ചവെച്ച താരം ഒരു ഘട്ടത്തില്‍ 4-1 ന് മുന്നിലായിരുന്നു. ജയത്തിലേക്ക് രണ്ട് പോയിന്റുകള്‍ മാത്രം ബാക്കിനില്‍ക്കെ റഷ്യൻ താരം അപ്രതീക്ഷിത കുതിപ്പ് നടത്തുകയായിരുന്നു. സബലെങ്കയ്ക്ക് പിന്നീട് ആ താളത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞില്ല. മികച്ച രീതിയില്‍ പിടിമുറുക്കിയ ഡയാന 7-5 ന് രണ്ടാം സെറ്റ് പിടിച്ചെടുത്തു.

തീരുമാനമാക്കുന്ന മൂന്നാം സെറ്റില്‍ ഡയാനയുടെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ടെന്നീസ് ലോകം കണ്ടത്. തുടക്കത്തില്‍ തന്നെ സബലെങ്കയുടെ സർവ് ബ്രേക്ക് ചെയ്ത റഷ്യൻ താരം പിന്നീട് എതിരാളിക്ക് ഒരു പോയിന്റ് പോലും നേടാൻ അവസരം നല്‍കിയില്ല. മൂന്നാം സെറ്റില്‍ 6-0 ന് ദയനീയമായി തകർന്നടിഞ്ഞതോടെയാണ് സബലെങ്ക ടൂർണമെന്റില്‍ നിന്നും പുറത്തായത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter