Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൊള്ളാര്‍ഡ് മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകൻ

പൊള്ളാര്‍ഡ് മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകൻ

Kerala Voter 3 hrs ago

ഐ.പി.എല്‍ ടീം മുംബൈ ഇന്ത്യൻസിന്റെ പുതിയ മുഖ്യ പരിശീലകനായി വെസ്റ്റ് ഇൻഡീസ് മുൻ താരം കിറോണ്‍ പൊള്ളാർഡിനെ നിയമിച്ചു.

മഹേല ജയവർധനിക്ക് പകരമാണ് പൊള്ളാർഡിന്റെ ഈ സ്ഥാനക്കയറ്റം. ദീർഘകാലമായി മുംബൈ ഇന്ത്യൻസിന്റെ വിശ്വസ്തനായ മാച്ച്‌ വിന്നറായിരുന്ന പൊള്ളാർഡ്, നാല് വർഷം മുൻപാണ് ഐ.പി.എല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.

മുംബൈ ഇന്ത്യൻസിനായി 13 സീസണുകളില്‍ കളിച്ച പൊള്ളാർഡ്, ടീം അഞ്ച് തവണ കിരീടം ചൂടിയപ്പോള്‍ അതില്‍ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഐ.പി.എല്ലില്‍ 189 മത്സരങ്ങളില്‍ നിന്ന് 3412 റണ്‍സും 69 വിക്കറ്റും താരം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഐ.പി.എല്‍ കിരീടം നേടാൻ കഴിയാത്ത മുംബൈ ഇന്ത്യൻസിനെ വിജയവഴിയിലേക്ക് തിരികെ എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് പുതിയ പരിശീലകനായ പൊള്ളാർഡിന്റെ മുന്നിലുള്ളത്. കഴിഞ്ഞ സീസണില്‍ ഒൻപതാം സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തിരുന്നത്. മുംബൈ ജേഴ്സിയുടെ മൂല്യം പൂർണ്ണമായും അറിയാവുന്ന പൊള്ളാർഡിന് ടീമില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാൻ കഴിയുമെന്ന് ഫ്രാഞ്ചൈസി ഉടമ നിതാ അംബാനി പ്രതികരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter