Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുനര്‍ജനി കേസ്: വിജിലൻസിന് തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

പുനര്‍ജനി കേസ്: വിജിലൻസിന് തനിക്കെതിരെ തെളിവുകള്‍ കണ്ടെത്താനായില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Voter 2 weeks ago

പുനർജനി കേസില്‍ തനിക്കെതിരെ വിജിലൻസിന് യാതൊരു തെളിവും കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.

എല്‍ഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസില്‍ രണ്ട് അന്വേഷണങ്ങളും നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ പറവൂരില്‍ സിപിഎം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ കീഴിലുള്ള ആഭ്യന്തരവപ്പ് നല്‍കിയ ക്ലീൻ ചിറ്റില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഇടത് മുന്നണി തീരുമാനം.

2018 ലെ പ്രളയ സമയത്ത് പറവൂർ മണ്ഡലത്തില്‍ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണമാണ്, തെളിവില്ല എന്നതിൻ്റെ പേരില്‍ ആഭ്യന്തര വകുപ്പ് അവസാനിപ്പിച്ചത് . ഒരു തെളിവും സതീശനെതിരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുകയും ചെയ്തു. എന്നാല്‍ സിപിഎം അത് വിടാൻ ഉദ്ദേശിക്കുന്നില്ല.ഇതിനെതിരെ മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ നടന്ന എല്‍ഡിഎഫ് പ്രതിഷേധം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. പഴയ സർക്കാരിൻ്റെ കാലത്ത് വിജിലൻസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കിയത് കേന്ദ്ര അന്വേഷണം വേണമെന്നാണെന്ന് ഗോവിന്ദൻ ആവശ്യപ്പെടുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter