Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ 'ഗ്രാമര്‍ ക്ലാസ്'

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ഇംഗ്ലീഷ് പ്രൊഫസര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ 'ഗ്രാമര്‍ ക്ലാസ്'

Kerala Voter 3 weeks ago

സാമൂഹികമാധ്യമത്തിലൂടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ നടത്തിയ ഇംഗ്ലീഷ് പ്രൊഫസറുടെ ശ്രമം പരിഹാസത്തില്‍ കലാശിച്ചു.

പശ്ചിമ ബംഗാളില്‍ നിന്നുള്ള അസിസ്റ്റന്റ് പ്രൊഫസർ അർപിത ചാറ്റർജിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വിമർശിച്ച്‌ എക്സില്‍ കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ ഈ ശ്രമം സോഷ്യല്‍ മീഡിയയില്‍ അവർക്ക് തന്നെ വലിയ തിരിച്ചടിയായി മാറി.

ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുണ്ടെന്ന് അവകാശപ്പെടുന്ന ഇവർ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ ഗ്രാമർ പിശകുകള്‍ ഉപയോക്താക്കള്‍ അക്കമിട്ട് നിരത്തി പരിഹസിക്കുകയാണ്. രാഷ്ട്രീയമായ വിമർശനത്തേക്കാള്‍ പ്രൊഫസറുടെ ഭാഷാപരമായ പിശകുകള്‍ക്കാണ് ഇന്റർനെറ്റില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നത്.

രാഹുല്‍ ഗാന്ധി മുൻപ് 'അന്ധഭക്തരെ' (andhbhakts) കുറിച്ച്‌ നടത്തിയ പരാമർശങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് അർപിത എക്സില്‍ കുറിപ്പ് പങ്കുവെച്ചത്. താനൊരു അഭിമാനിയായ അന്ധഭക്തയാണെന്നും ഇംഗ്ലീഷിലും എഡ്യൂക്കേഷനിലും മാസ്റ്റേഴ്സ് ബിരുദമുണ്ടെന്നും ബി.എഡ് ബിരുദത്തിന് പുറമെ പിഎച്ച്‌ഡി ചെയ്തുകൊണ്ടിരിക്കുകയാണെന്നും അവർ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. "നിങ്ങളുടെ അഭിപ്രായത്തില്‍ ഒരു അന്ധഭക്തൻ വിഡ്ഢിയാണ്. ഞാൻ ഒരു വിഡ്ഢിയാണോ? നിങ്ങള്‍ക്ക് ഉറപ്പാണോ?" എന്നായിരുന്നു അവരുടെ ചോദ്യം.

ചാറ്റർജിയുടെ വിമർശനത്തേക്കാള്‍ പല ഉപയോക്താക്കളും ശ്രദ്ധിച്ചത് അവരുടെ വ്യാകരണത്തിലാണ്. ഈ കുറിപ്പിലെ തെറ്റായ വാചകഘടനയും ഗ്രാമർ പിശകുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പെട്ടെന്ന് തന്നെ കണ്ടെത്തി തിരുത്താൻ തുടങ്ങി. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഒരാള്‍ ഇത്തരത്തില്‍ തെറ്റുകള്‍ വരുത്തിയത് പലരെയും അത്ഭുതപ്പെടുത്തി. "having two master's degree" എന്നതിന് പകരം "having two master's degrees" എന്നും "pursuing PhD" എന്നതിന് പകരം "pursuing a PhD" എന്നും വേണമെന്ന് ഉപയോക്താക്കള്‍ അവരെ തിരുത്തിപ്പഠിപ്പിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter