Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

രാജി പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ, പുതിയ മുഖ്യമന്ത്രി ഉടൻ

Kerala Voter 3 weeks ago

ർണാടക മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതായി മന്ത്രിമാരെ അറിയിച്ച്‌ സിദ്ധരാമയ്യ.അടുത്ത മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സിദ്ധരാമയ്യ യോഗത്തില്‍ വ്യക്തമാക്കി.

ഏറെ നാളായി രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് സിദ്ധരാമയ്യയുടെ നിർണായക പ്രഖ്യാപനം.ഇന്ന് രാവിലെ ഔദ്യോഗിക വസതിയായ 'കാവേരി'യില്‍ ചേർന്ന പ്രഭാതഭക്ഷണ മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരോട് രാജി പ്രഖ്യാപനം അറിയിച്ചത്. തുടർന്ന്, ഡി.കെ. ശിവകുമാറിനെ അടുത്ത മുഖ്യമന്ത്രിയായി പിന്തുണയ്ക്കണമെന്നും മന്ത്രിമാരോട് സിദ്ധരാമയ്യ അഭ്യർഥിച്ചു. സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തോടെ കർണാടക രാഷ്ട്രീയത്തില്‍ പുതിയ ചർച്ചകള്‍ക്കാണ് തുടക്കമായിരിക്കുന്നത്. അടുത്ത മുഖ്യമന്ത്രിയായി ആരെത്തുമെന്നതിലേക്കാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളുടെ ശ്രദ്ധ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter