ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന മ്യൂസിയങ്ങളും സ്മാരകങ്ങളും തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 16 മുതല്‍ താജ്മഹലും ചെങ്കോട്ടയുമുള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും തുറക്കുമെന്ന് കേന്ദ്ര പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷാമുന്‍കരുതലുകളും നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാകും സ്മാരകങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര സംരക്ഷിത സ്‌മാരകങ്ങള്‍, മ്യൂസിയങ്ങള്‍, സൈറ്റുകള്‍ എന്നിവയാണ് കോവിഡ് സാഹചര്യം രൂക്ഷമായപ്പോള്‍ അടച്ചത് .
കഴിഞ്ഞ വര്‍ഷവും സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നു.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
English Summary : monuments and museums open from june 16th

