Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; 9 ജില്ലകളില്‍ റെഡ് അലേര്‍ട്ട്

Kerala Voter 2 weeks ago

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തൃശൂര്‍ ജില്ലയില്‍ കൂടി മഴ തീവ്രമാകുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഒമ്പത് ജില്ലകളിലാണ് ഇന്ന് റെഡ് അലേര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.പാലക്കാട് എറണാകുളം ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലേർട്ടാണ്.

നദികളിലെ ജലനിരപ്പ് ഉയരുന്നു. ജാഗ്രതാ നിർദേശവുമായി ദുരന്തനിവാരണ അതോറിറ്റി. എറണാകുളം, കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ നദികളില്‍ മുന്നറിയിപ്പുണ്ട്. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), കൊല്ലം: കല്ലട (പുനലൂർ സ്റ്റേഷൻ), കോട്ടയം : മീനച്ചില്‍ (പാല സ്റ്റേഷൻ), മണിമല (മണിമലസ്റ്റേഷൻ), പത്തനംതിട്ട: പമ്പ (കുരുടമണ്ണില്‍ സ്റ്റേഷൻ), അച്ചൻകോവില്‍ (കല്ലേലി സ്റ്റേഷൻ) എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം: മൂവാറ്റുപുഴ (കക്കടശേരി സ്റ്റേഷൻ) യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

യാതൊരു കാരണവശാലും മേല്‍ പറഞ്ഞ നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter