Dailyhunt
സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി റുതുരാജ് ഗെയ്‌ക്‌വാദ്

സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി റുതുരാജ് ഗെയ്‌ക്‌വാദ്

Kerala Voter 1 week ago

പിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ആധികാരിക വിജയത്തിന് പിന്നാലെ സഞ്ജു സാംസണെ പ്രശംസ കൊണ്ട് മൂടി നായകൻ റുതുരാജ് ഗെയ്‌ക്‌വാദ്.

സഞ്ജു ഇപ്പോള്‍ ചെന്നൈ ബാറ്റിംഗ് നിരയുടെ നട്ടെല്ലായി മാറിയിരിക്കുകയാണെന്ന് റുതുരാജ് പറഞ്ഞു. ഡല്‍ഹി ഉയർത്തിയ 156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്കായി 52 പന്തില്‍ പുറത്താകാതെ 87 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടി ടീമിനെ ജയത്തിലെത്തിച്ചശേഷം സമ്മാനദാന ചടങ്ങിലായിരുന്നു റുതുരാജിന്‍റെ പ്രതികരണം.

ബാറ്റിംഗിന്‍റെ കാര്യം പറയുകയാണെങ്കില്‍, സഞ്ജുവിനെപ്പോലൊരു താരം ടീമിലുള്ളതില്‍ ഞാൻ വളരെയധികം ഭാഗ്യവാനാണ്. ലോകകപ്പിലെ ഗംഭീര പ്രകടനത്തിന് ശേഷം ആ ഫോം അദ്ദേഹം ഇവിടെയും തുടരുന്നു. സംശയമില്ലാതെ പറയാം, സഞ്ജുവാണ് ഇപ്പോള്‍ ഞങ്ങളുടെ ബാറ്റിംഗ് നിരയുടെ നട്ടെല്ല് - റുതുരാജ് വ്യക്തമാക്കി.

ബൗളിംഗ് നിരയില്‍ അക്കീല്‍ ഹുസൈനും ജാമി ഓവർട്ടണും നല്‍കുന്ന പിന്തുണയെയും ക്യാപ്റ്റൻ പ്രശംസിച്ചു. റണ്‍സ് വിട്ടുകൊടുക്കാൻ മിക്കവരും മടിച്ച മന്ദഗതിയിലുള്ള പിച്ചില്‍ ഇരുവരും നിശബ്ദമായി തങ്ങളുടെ ജോലി കൃത്യമായി നിർവ്വഹിച്ചതാണ് ഡല്‍ഹിയെ ചെറിയ സ്കോറില്‍ ഒതുക്കാൻ സഹായിച്ചതെന്നും റുതുരാജ് കൂട്ടിച്ചേർത്തു. ഈ സീസണില്‍ സഞ്ജു 40 റണ്‍സിന് മുകളില്‍ സ്കോർ ചെയ്ത എല്ലാ മത്സരങ്ങളിലും സിഎസ്‌കെ വിജയിച്ചിട്ടുണ്ട്. ഡല്‍ഹിക്കെതിരെ നേടിയ പുറത്താകാതെ നേടിയ 87* റണ്‍സ് ഈ സീസണില്‍ 80-ന് മുകളില്‍ സഞ്ജു നേടുന്ന മൂന്നാമത്തെ സ്കോറാണ്. ഇതില്‍ ഡല്‍ഹിക്കെതിരെ തന്നെ ചെന്നൈയില്‍ വെച്ച്‌ നേടിയ സെഞ്ചുറിയും ഉള്‍പ്പെടുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter