Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; അടിയന്തരമായി പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങിയെന്ന വിവാദം; അടിയന്തരമായി പരിശോധിക്കണമെന്ന് ദേവസ്വംമന്ത്രി കെ മുരളീധരൻ

Kerala Voter 1 week ago

ബരിമല സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന വിവാദം അടിയന്തരമായി അന്വേഷിക്കാൻ നിർദ്ദേശം നല്‍കി ദേവസ്വം മന്ത്രി കെ മുരളീധരൻ.

തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നല്‍കിയത്. മുൻ സംവിധാനങ്ങളില്‍ മാറ്റം വരുത്തിയപ്പോള്‍ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിർദ്ദേശം. വീഴ്ച കണ്ടെത്തിയാല്‍ കർശന നടപടി സ്വീകരിക്കണമെന്നും കെ മുരളീധരൻ നിർദ്ദേശം നല്‍കി. അന്നദാനം ഉള്‍പ്പെടെയുള്ളവയ്ക്ക് കൃത്യമായ നടപടിക്രമങ്ങള്‍ ഉണ്ടാക്കണമെന്നും മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ശബരിമലയില്‍ തിരുവോണ സദ്യ മുടങ്ങുന്ന സാഹചര്യം ഉണ്ടായിട്ടില്ല എന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ എസ് ജയകുമാറിൻ്റെ നിലപാട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter