Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഷാര്‍ജയില്‍ രണ്ടു വയസുകാരൻ വീണു മരിച്ച കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജാമ്യം

ഷാര്‍ജയില്‍ രണ്ടു വയസുകാരൻ വീണു മരിച്ച കേസ്; പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജാമ്യം

Kerala Voter 4 months ago

അല്‍ നഹദയിലെ ഫ്ലാറ്റില്‍ നിന്ന് പാകിസ്ഥാൻ സ്വദേശിയായ രണ്ടു വയസുകാരൻ വീണ് മരിച്ച കേസില്‍ പ്രതികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജാമ്യം ലഭിച്ചു.

കണ്ണൂർ, തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളെ രണ്ട് ലക്ഷം ദിർഹം (ഏകദേശം 45 ലക്ഷം രൂപ) ജാമ്യത്തുകയിലാണ് കോടതി വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്ക് യു.എ.ഇ നിയമപ്രകാരം മാതാപിതാക്കള്‍ ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ ഒമ്പത് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും നിലവില്‍ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.

അല്‍ നഹദയില്‍ പാകിസ്ഥാൻ സ്വദേശി സജ്ജാദ് ഹുസൈന്റെ മകൻ മുഹമ്മദ് അർഷ്മാൻ ആണ് മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചത്. അയല്‍പക്കത്തെ കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ അബദ്ധത്തില്‍ താഴേക്ക് വീണതാണെന്നായിരുന്നു ആദ്യ നിഗമനമെങ്കിലും കെട്ടിടത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് കേസില്‍ ദുരൂഹത ഉയർന്നത്.

ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികള്‍ കുട്ടിയെ വിളിച്ചുവരുത്തുന്നതും തുടർന്ന് കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടിയെ ജനലിലൂടെ താഴേക്ക് തള്ളിയിട്ടതാണെന്ന് സംശയിക്കുന്നതായി പിതാവ് ആരോപിച്ചതോടെയാണ് പെണ്‍കുട്ടികളെയും രക്ഷിതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച ഏക മകനെയാണ് സജ്ജാദിനും കുടുംബത്തിനും നഷ്ടമായത്. സംഭവത്തില്‍ പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter