Dailyhunt
സ്പെഷ്യല്‍ എജുക്കേറ്റര്‍ നിയമനം: ഭരണമാറ്റം വന്നാല്‍ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി

സ്പെഷ്യല്‍ എജുക്കേറ്റര്‍ നിയമനം: ഭരണമാറ്റം വന്നാല്‍ പ്രശ്നം തീരില്ലേ എന്ന് സുപ്രീംകോടതി

Kerala Voter 1 week ago

കേരളത്തില്‍ ഭരണമാറ്റം ഉണ്ടായാല്‍ പ്രശ്‌ന പരിഹാരമാകുമോയെന്ന് സ്പെഷ്യല്‍ എജുക്കേറ്റർമാരോട് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി.

ഇടത് അധ്യാപക സംഘടനായ കെഎസ്ടിഎയുടെ ഭാഗമായ കേരള റിസോർസസ് ടീച്ചേഴ്സ് അസോസിയേഷൻ നല്‍കിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് ഈക്കാര്യം ചോദിച്ചത്.

എസ്‌എസ്കെ ഫണ്ട് കേന്ദ്ര സർക്കാരില്‍ നിന്ന് ലഭിക്കാത്തതിനാലാണ് സ്പെഷ്യല്‍ എജുകേറ്റർമാരുടെ നിയമന പ്രതിസന്ധിയെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ വാദിച്ചു. തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് ഹർജിക്കാർ കോടതിയില്‍ കടുത്ത നിലപാട് സ്വീകരിക്കുന്നതെന്നും സർക്കാർ അഭിഭാഷകർ കോടതിയില്‍ പറഞ്ഞു. കേരളത്തില്‍ തെരഞ്ഞെടുപ്പ് എന്നാണെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് ദിപാങ്കർ ദത്ത ആരാഞ്ഞു. വ്യാഴാഴ്ചയാണെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചപ്പോള്‍ ഭരണം മാറിയാല്‍ പ്രശ്‌നം മാറില്ലേയെന്നാണ് കോടതി ചോദിച്ചത്. കേന്ദ്രം ഫണ്ട് തരാത്തതിനാല്‍ സ്ഥിരനിയമനം നടത്താനാകില്ലെന്ന് സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലം വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേന്ദ്രത്തോട് സുപ്രീംകോടതി ഈക്കാര്യത്തില്‍ മറുപടി സമർപ്പിക്കാൻ നിർദ്ദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter