Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാര്‍ത്തകളില്‍ സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെന്ന വാര്‍ത്തകളില്‍ സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala Voter 3 weeks ago

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് വ്യാജ പേരില്‍ ബ്രൂണെയില്‍ ജീവിച്ചിരിപ്പുണ്ടെന്ന വാർത്തകളില്‍ സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്.

കേസ് ഫയലുകള്‍ ഔദ്യോഗികമായി അവസാനിപ്പിച്ച്‌ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് കൈമാറാനിരിക്കെയാണ് ഈ അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. പ്രചരിക്കുന്ന ചിത്രത്തിലുള്ള വ്യക്തി തൃശൂർ സ്വദേശിയാണെന്ന സൂചനകളും നിലവിലുണ്ട്.

ഒരു സൈബർ വിദഗ്ധന്റെ സ്വകാര്യ അന്വേഷണത്തില്‍ സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള വയോധികനെ ബ്രൂണെയില്‍ കണ്ടെത്തിയെന്നും 2023-ലെ ചിത്രങ്ങള്‍ ലഭ്യമായെന്നുമായിരുന്നു റിപ്പോർട്ടുകള്‍. നാട്ടിലുള്ള ബന്ധുക്കളുമായി ഇയാള്‍ ബന്ധപ്പെടുന്നുണ്ടെന്ന അവകാശവാദവും ഉയർന്നിരുന്നു. എന്നാല്‍ കേസിന്റെ തുടക്കം മുതല്‍ ഇത്തരം നിരവധി അഭ്യൂഹങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നുമാണ് പോലീസിന്റെ നിലപാട്.

1984-ല്‍ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ചാക്കോയെ കൊലപ്പെടുത്തി മുങ്ങിയ സുകുമാരക്കുറുപ്പിനായി ഇന്റർപോള്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയിരുന്നു. 12 വർഷത്തോളം ഇന്ത്യയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും കുറുപ്പ് വ്യാജ പേരുകളില്‍ രക്ഷപ്പെടുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണം ഇയാള്‍ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന നിഗമനത്തില്‍ 42 വർഷം നീണ്ട അന്വേഷണം അവസാനിപ്പിക്കാൻ പോലീസ് ഒരുങ്ങുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter