തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം കൈവരിച്ച വിജയ്‌യെ അഭിനന്ദിച്ച് തെലുങ്ക് നടൻ വിജയ് ദേവരകൊണ്ട.
തമിഴ് രാഷ്ട്രീയത്തിലെ മാറ്റത്തെയും പുതിയ മുഖത്തെയും കാണാൻ താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനും കൃത്യമായ നിലപാടെടുക്കാനും തമിഴ്നാട്ടിലെ ജനങ്ങള്‍ കാണിച്ച ആർജ്ജവത്തിന് തന്റെ ആദരവും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു. തമിഴ്‌നാട്ടിലെ എല്ലാ ജനങ്ങള്‍ക്കും പുതിയ മുഖ്യമന്ത്രിക്കും ഐശ്വര്യവും കൂട്ടായ വളർച്ചയും ഉണ്ടാകട്ടെ എന്നും വിജയ് ദേവരകൊണ്ട ആശംസിച്ചു.
വിജയ് ദേവരകൊണ്ടയെ കൂടാതെ സിനിമാ ലോകത്തെ നിരവധി പ്രമുഖർ വിജയ്‌യ്ക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്. കാജല്‍ അഗർവാള്‍, അജു വർഗീസ്, നാനി, വിക്രം, വരലക്ഷ്മി ശരത്കുമാർ, ഹേമാമാലിനി, റോണി ഡേവിഡ് തുടങ്ങിയവർ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിച്ചു.

