തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ തന്നെ ഒരു എംഎല്‍എ ആയി ഉറപ്പിച്ചു കഴിഞ്ഞുവെന്ന് നടിയും എൻഡിഎ സ്ഥാനാർഥിയുമായ അഞ്ജലി നായർ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ലഭിക്കുന്ന ജനപിന്തുണയെക്കുറിച്ച് സംസാരിക്കവെയാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്.
താൻ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു. പ്രചാരണത്തിനിടയില്‍ സാധാരണക്കാരായ മനുഷ്യർ നല്‍കുന്ന സ്നേഹവും അവർ കാത്തുവെക്കുന്ന സമ്മാനങ്ങളും തന്നെ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് അഞ്ജലി കൂട്ടിച്ചേർത്തു.
''രാത്രി ഭക്ഷണം കഴിക്കാൻ വേണ്ടി പാർട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാള്‍ പറഞ്ഞു, വേഗം കൊടുക്ക്, എംഎല്‍എ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പോള്‍ ഞാൻ ചോദിച്ചു 'എംഎല്‍എയോ ?', അപ്പോള്‍ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എംഎല്‍എ ആണ്.
എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോള്‍. അവർ എന്നെ അവരുടെ എംഎല്‍എ ആയി ഉറപ്പിച്ചു കഴിഞ്ഞു. പിന്നെ പലയിടത്തും പോകുമ്ബോള്‍ അവർ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായി. പ്രചാരണത്തിന് പോകുന്ന വീടുകളില്‍ അവർ പറയും പോകരുത് ഞങ്ങള്‍ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട്, എന്ന് പറഞ്ഞിട്ട് അവർ തരുന്ന ഓരോ സാധനങ്ങളുണ്ട്.

