Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
താരസംഘടനയിലെ തര്‍ക്കം:സമവായ ശ്രമങ്ങള്‍ ശക്തം,അൻസിബയുടെ പരാതി കേള്‍ക്കാൻ നേതൃത്വം

താരസംഘടനയിലെ തര്‍ക്കം:സമവായ ശ്രമങ്ങള്‍ ശക്തം,അൻസിബയുടെ പരാതി കേള്‍ക്കാൻ നേതൃത്വം

Kerala Voter 3 weeks ago

താരസംഘടനയിലെ തർക്കത്തില്‍ അൻസിബയെ കേള്‍ക്കാൻ നേതൃത്വത്തിന്റെ തീരുമാനം. അടുത്ത മാസം ആദ്യവാരം നേരിട്ടെത്തി പരാതി പരിഹാര ചർച്ചയില്‍ പങ്കെടുക്കണമെന്ന് അൻസിബയ്ക്ക് നിർദേശം നല്‍കിയിട്ടുണ്ട്.എന്നാല്‍, പ്രത്യേക സമീതി അടക്കമുള്ള ഉപാധികള്‍ മുന്നോട്ട് വച്ചിരിക്കുകായണ് താരം.ജൂണ്‍ 21-ന് നടക്കുന്ന ജനറല്‍ ബോഡിക്ക് മുൻപ് സംഘടനയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം.

പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക് നിലവിലുണ്ടെങ്കിലും വിവിധ ആരോപണങ്ങളും അഭിപ്രായങ്ങളും പുറത്തുവന്നതോടെയാണ് അടിയന്തര ഇടപെടല്‍ ശക്തമാക്കിയത്.

ടിനി ടോമിനെതിരെ ആരോപണം ഉന്നയിച്ച്‌ രാജിവച്ച അൻസിബയുടെ പരാതികേള്‍ക്കാൻ ജൂണ്‍ 1,2,3 തിയതികളില്‍ നേരിട്ടെത്താൻ ആണ് നിർദേശം. എന്നാല്‍, ജൂണ്‍ ഒന്നിനോ അല്ലെങ്കില്‍ ഏഴാം തിയതിക്ക് ശേഷമോ നേരിട്ടെത്താൻ സാധിക്കു എന്ന് അറിയിച്ച അൻസിബ അറിയിച്ചു. പ്രത്യേക സമിതി വേണമെന്നും, സമിതിയില്‍ രമേശ് പിഷാരടി, മാല പാർവതി, ധ്യാൻ ശ്രീനിവാസൻ എന്നിവരെ ഉള്‍പ്പെടുത്തണം എന്നുമാണ് ആവശ്യം. പറയുന്നകാര്യങ്ങള്‍ വിഡിയോയില്‍ ചിത്രീകരിക്കണമെന്നും അൻസിബ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍, ഇക്കാര്യങ്ങളോട് ഇതുവരെ താരസംഘടന പ്രതികരിച്ചിട്ടില്ല. അൻസിബയ്ക്ക് പുറമെ, ടിനി ടോം, ലക്ഷ്മി പ്രിയ, കുക്കുപരമേശ്വരൻ എന്നിവർക്ക് പറയാനുള്ളതും സംഘടന പരിഗണിക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter