Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തിയേറ്ററുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഓടിടി അവകാശത്തിന്റെ കാര്യത്തിലും പ്രതിസന്ധി

തിയേറ്ററുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഓടിടി അവകാശത്തിന്റെ കാര്യത്തിലും പ്രതിസന്ധി

Kerala Voter 6 days ago

തിയേറ്ററുകളിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ഓടിടി അവകാശത്തിന്റെ കാര്യത്തിലും മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ട് യഷ്-ഗീതു മോഹൻദാസ് ടീമിന്റെ ടോക്സിക്.

ചിത്രത്തിന്റെ ബോക്സോഫീസ് പരാജയം ഓടിടി ഡീലിനെയും ബാധിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് പ്രേക്ഷകരെ ആകർഷിക്കാനായിരുന്നില്ല. വലിയ തോതില്‍ നെഗറ്റീവ് റിവ്യൂ ലഭിച്ച സിനിമയ്ക്ക് ബോക്സ് ഓഫീസില്‍ 337 കോടി രൂപയാണ് കളക്ഷൻ നേടാനായത്.ടോക്സിക്കിന്റെ അണിയറപ്രവർത്തകർക്ക് ഒരു ഓടിടി പ്ലാറ്റ്‌ഫോമില്‍ നിന്ന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നുവെന്നാണ് ഹംഗാമ റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ബോക്സ് ഓഫീസിലെ പരാജയത്തിന് ശേഷം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ഇപ്പോള്‍ യഷ് ചിത്രത്തിന് ഓഫർ ചെയ്തിരിക്കുന്നത് 30 കോടി രൂപ മാത്രമാണ്. ഒരു മുൻനിര പ്ലാറ്റ്‌ഫോമില്‍ നിന്ന് ടോക്സിക് ടീമിന് 150 കോടി രൂപയുടെ ഓഫർ ലഭിച്ചിരുന്നു. എന്നാല്‍ ടീമിന്റെ ആവശ്യം 200 കോടി രൂപയില്‍ കൂടുതലായിരുന്നു. ചിത്രം തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റർ വിജയം നേടുമെന്നും, അതുവഴി തിയേറ്റർ റിലീസിനുശേഷമുള്ള ഒടിടി വില 200 കോടി രൂപയില്‍ അധികമായി ഉയരുമെന്നും യഷിന് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാല്‍ ഫലം തികച്ചും വിപരീതമായാണ് വന്നതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇതേത്തുടർന്ന് ടോക്സിക്കിന്റെ റീ-എഡിറ്റിന് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നെന്നും റിപ്പോർട്ടുണ്ട്. നിലവിലുള്ള തുകയേക്കാള്‍ വലിയ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ചെയ്യുന്നത്. ഈ പ്രതീക്ഷയില്‍ നിർമ്മാതാക്കള്‍ ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പിനായി പൂർണ്ണമായും പുതിയൊരു എഡിറ്റിനെക്കുറിച്ച്‌ ചിന്തിക്കുന്നുണ്ട്. നഷ്ടം കുറയ്ക്കാനുള്ള വഴി കണ്ടെത്താൻ ചർച്ചകള്‍ നടക്കുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter