തൃശൂർ കുന്നംകുളത്ത് ഓട്ടോറിക്ഷയും മൂന്ന് വയസുകാരിയും കിണറ്റില്‍ വീണു.മരത്തംകോട് സ്വദേശി ബിന്നി വർഗീസിന്റെ മകള്‍ എല്‍സയാണ് അപകടത്തില്‍പ്പെട്ടത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇലക്‌ട്രിക് ഓട്ടോയിലിരുന്ന് കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ സ്റ്റാർട്ട് ആക്കുകയായിരുന്നു.വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീട്ടുമുറ്റത്തെ കിണറിന്റെ ആള്‍മറ തകർത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു.അപകടം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന മരംവെട്ട് തൊഴിലാളികള്‍ കിണറ്റിലിറങ്ങി കുട്ടിയെ രക്ഷപ്പെടുത്തി.

