Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എസ്ബിഐക്ക് നാളെ മുതല്‍ തുടര്‍ച്ചയായി 6 ദിവസം 'അവധി'

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; എസ്ബിഐക്ക് നാളെ മുതല്‍ തുടര്‍ച്ചയായി 6 ദിവസം 'അവധി'

Kerala Voter 2 days ago

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐയില്‍ നാളെ മുതല്‍ തുടർച്ചയായി 6 ദിവസം 'അവധി'. പതിവു അവധിക്കൊപ്പം ജീവനക്കാരുടെ സമരവും ഒരുമിച്ച്‌ എത്തിയതാണ് കാരണം.

ഇന്റർനെറ്റ് ബാങ്കിങ്, എടിഎം, യുപിഐ സേവനങ്ങള്‍ ഈ ദിവസങ്ങളിലും തുടരും. എന്നാല്‍ ബാങ്കിലെത്തി പൂർത്തിയാക്കേണ്ട ചെക്ക് ക്ലിയറിങ് പോലുള്ള സേവനങ്ങള്‍ തടസ്സപ്പെടാം.

എല്ലാ മാസത്തിലെയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് അവധിയാണ്. മേയിലെ നാലാം ശനിയാഴ്ച്ച 23നാണ് (നാളെ). തുടർന്ന് ഞായറാഴ്ച അവധി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ (മേയ് 25, 26) വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ എസ്ബിഐ സ്റ്റാഫ് ഫെഡറേഷൻ പണിമുടക്കിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജീവനക്കാരെ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് അടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പണിമുടക്ക്. മേയ് 27,28 തീയതികളില്‍ ബക്രീദ് പ്രമാണിച്ച്‌ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ 28നാണ് ബക്രീദ് അവധി. അതിനാല്‍ 27ന് കേരളത്തില്‍ ബാങ്ക് തുറക്കും. അതായത്, കേരളത്തില്‍ 27 ഒഴികെയുള്ള 5 ദിവസമായിരിക്കും അവധി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter