Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വണ്ണം കുറയ്ക്കാനുള്ള 'ഈറ്റ്‌ലെസ് - സ്ലിമ്മിങ് ഫോര്‍മുല' ഉപയോഗിക്കരുത്: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

വണ്ണം കുറയ്ക്കാനുള്ള 'ഈറ്റ്‌ലെസ് - സ്ലിമ്മിങ് ഫോര്‍മുല' ഉപയോഗിക്കരുത്: ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

Kerala Voter 1 week ago

രീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന അവകാശവാദത്തോടെ വിപണിയിലെത്തുന്ന 'ഈറ്റ്‌ലെസ് - നാച്ചുറല്‍ സ്ലിമ്മിങ് ഫോർമുല' (Eatless - Natural Slimming Formula) എന്ന ഉല്‍പ്പന്നത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.

ലാബ് പരിശോധനയില്‍ മനുഷ്യശരീരത്തിന് അപകടകരമായ ഘടകങ്ങള്‍ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

മന്ത്രാലയത്തിലെ ഡ്രഗ് ക്വാളിറ്റി ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍, സിബുട്രാമിൻ, ഫിനോള്‍ഫ്തലീൻ എന്നീ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ യാതൊരുവിധ അനുമതികളുമില്ലാതെ സോഷ്യല്‍ മീഡിയ വഴിയാണ് ഈ ഉല്‍പ്പന്നം പ്രധാനമായും പ്രചരിപ്പിക്കുന്നത്.

ഉല്‍പ്പന്നത്തിന്റെ വില്‍പ്പന തടയാനും വിതരണക്കാർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാനും അധികൃതർ നീക്കം ആരംഭിച്ചു. ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങളെക്കുറിച്ച്‌ പരാതി നല്‍കാൻ 16000 എന്ന ഫോണ്‍ നമ്പറിലോ ghcc@moph.gov.qa എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter