Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; അല്‍ ഐനില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

വാട്ടര്‍ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റു; അല്‍ ഐനില്‍ എട്ടുവയസ്സുകാരന് ദാരുണാന്ത്യം

Kerala Voter 3 weeks ago

ല്‍ ഐനില്‍ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം.

അറബ് പ്രവാസി കുടുംബത്തിലെ വലീദ് ഖാലിദ് എന്ന ബാലനാണ് മരിച്ചത്. പുതിയ അധ്യയന വർഷത്തിനായി സ്‌കൂള്‍ ബാഗും പഠനോപകരണങ്ങളും ഒരുക്കി, കായിക യൂണിഫോം വാങ്ങാൻ പോകാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചത്.

വീടിനടുത്തുള്ള പാർക്കില്‍ സഹോദരനും കൂട്ടുകാർക്കുമൊപ്പം കളിക്കാനിറങ്ങിയതായിരുന്നു വലീദ്. കൂട്ടുകാരിലൊരാള്‍ സമീപത്തെ വാട്ടർ കൂളറില്‍ നിന്ന് വെള്ളം കുടിക്കാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീഴുന്നത് കണ്ട്, തമാശയാണെന്ന് കരുതി അടുത്തേക്ക് ചെന്ന വലീദ് കൂളറില്‍ തൊട്ട ഉടൻ വൈദ്യുതാഘാതമേറ്റ് വീഴുകയായിരുന്നു. സഹോദരൻ ഓടിയെത്തി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് പൊതുസ്ഥലങ്ങളിലും വീടുകള്‍ക്ക് പുറത്തുമുള്ള ഇലക്‌ട്രിക്കല്‍ ഉപകരണങ്ങളുടെയും വാട്ടർ കൂളറുകളുടെയും സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നല്‍കി. വലീദിന്റെ വേർപാടില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരും അനുശോചനം രേഖപ്പെടുത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter