Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വീടിനുള്ളില്‍ സ്‌നേക് പ്ലാന്റ് വളര്‍ത്തുന്നതിന്റെ ഗുണങ്ങള്‍

വീടിനുള്ളില്‍ സ്‌നേക് പ്ലാന്റ് വളര്‍ത്തുന്നതിന്റെ ഗുണങ്ങള്‍

Kerala Voter 4 days ago

വീടിനുള്ളില്‍ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് വീട്ടില്‍ വളർത്തുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം

ചെറിയ പരിചരണം

ചെറിയ പരിചരണത്തോടെ വീടിനുള്ളില്‍ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. കൂടുതല്‍ വെള്ളവും വെളിച്ചവും ചെടിക്ക് ആവശ്യമില്ല.

വായു ശുദ്ധീകരിക്കുന്നു

അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്ത് വായുവിനെ ശുദ്ധീകരിക്കാൻ സ്‌നേക് പ്ലാന്റ് വളർത്തുന്നത് ഗുണകരമാണ്. ഇത് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു

ചെറിയ പ്രകാശം

സ്‌നേക് പ്ലാന്റിന് വളരാൻ ചെറിയ പ്രകാശം മാത്രമാണ് ആവശ്യം. അതിനാല്‍ വെളിച്ചമില്ലാത്ത മുറികളിലും ഇത് എളുപ്പം വളർത്താൻ സാധിക്കും

വെള്ളമില്ലെങ്കിലും വളരും

സ്‌നേക് പ്ലാന്റിന് എപ്പോഴും വെള്ളമൊഴിക്കേണ്ടി വരുന്നില്ല. വെള്ളമില്ലാത്ത സാഹചര്യങ്ങളിലും ഇത് നന്നായി വളരാറുണ്ട്.

കീടങ്ങളെ അകറ്റുന്നു

കീടങ്ങളെ അകറ്റി നിർത്താൻ സ്‌നേക് പ്ലാന്റിന് സാധിക്കും. അതിനാല്‍ ഇത് വീടിനുള്ളില്‍ വളർത്തുന്നതാണ് ഉചിതം

ഏസ്‌തെറ്റിക് ലുക്ക് നല്‍കും

കാഴ്ച്ചയില്‍ മനോഹരമാണ് സ്‌നേക് പ്ലാന്റ്. ഇതിന് വീടിനുള്ളില്‍ ഏസ്‌തെറ്റിക് ലുക്ക് നല്‍കാൻ സാധിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter