Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും അധിക ലഗേജും; വൻ ഓഫറുമായി എമിറേറ്റ്സ്

വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവും അധിക ലഗേജും; വൻ ഓഫറുമായി എമിറേറ്റ്സ്

Kerala Voter 1 week ago

വിദ്യാർത്ഥികള്‍ക്കായി വിമാന ടിക്കറ്റുകളില്‍ ആകർഷകമായ ഇളവുകളും അധിക ആനുകൂല്യങ്ങളും പ്രഖ്യാപിച്ച്‌ എമിറേറ്റ്സ്.

16 മുതല്‍ 31 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 'STUDENT' എന്ന പ്രമോഷണല്‍ കോഡ് ഉപയോഗിച്ച്‌ 2027 മാർച്ച്‌ 31-നകം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭ്യമാകുക.

യാത്ര ചെയ്യുന്നവർ ചെക്ക്-ഇൻ സമയത്ത് സാധുവായ സ്റ്റുഡന്റ് ഐഡി കാർഡോ സ്‌കൂള്‍ അധികൃതരുടെ കത്തോ ഹാജരാക്കേണ്ടതുണ്ട്. ഇക്കണോമി ക്ലാസ് ടിക്കറ്റുകള്‍ക്ക് 10 ശതമാനം വരെയും പ്രീമിയം ഇക്കണോമി, ബിസിനസ് ക്ലാസ് നിരക്കുകളില്‍ 5 ശതമാനം വരെയും കിഴിവ് ലഭിക്കും.

കൂടാതെ, യു.എസ്, കാനഡ ഒഴികെയുള്ള യാത്രകളില്‍ 10 കിലോഗ്രാം അധിക ബാഗേജ് അലവൻസും ലഭിക്കും. ഒപ്പം എമിറേറ്റ്സ് ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ക്രിപ്‌റ്റോകറൻസികള്‍ ഉപയോഗിച്ച്‌ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും എയർലൈൻ അടുത്തിടെ അവതരിപ്പിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter