Dailyhunt
'വിഷവാതകമുള്ള ബോംബ് സ്‌ഫോടനം നടക്കും'; ആകാശവാണിക്ക് വ്യാജബോംബ് ഭീഷണി

'വിഷവാതകമുള്ള ബോംബ് സ്‌ഫോടനം നടക്കും'; ആകാശവാണിക്ക് വ്യാജബോംബ് ഭീഷണി

Kerala Voter 3 weeks ago

കോഴിക്കോട് ആകാശവാണി ഓഫീസിന് നേരെ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഡയറക്ടറുടെ ഓഫീസിലേക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.

ഉച്ചയ്ക്ക് 12:50-ന് ആകാശവാണി എഫ്.എം. സ്റ്റുഡിയോയില്‍ വിഷവാതകമുള്ള ബോംബ് സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം.

ഭീഷണി സന്ദേശത്തെത്തുടർന്ന് സിറ്റി ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ കോഴിക്കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം അയച്ച ഇ-മെയില്‍ വിലാസത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് സൈബർ സെല്ലും പോലീസും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter