Dailyhunt
വിവോയുടെ പുതിയ ഫാൻ എഡിഷൻ; എക്സ്300 എഫ്‌ഇ ലോഞ്ച് മെയില്‍

വിവോയുടെ പുതിയ ഫാൻ എഡിഷൻ; എക്സ്300 എഫ്‌ഇ ലോഞ്ച് മെയില്‍

Kerala Voter 1 week ago

ചൈനീസ് സ്മാർട്ട്ഫോണ്‍ നിർമ്മാതാക്കളായ വിവോ തങ്ങളുടെ പുതിയ 'ഫാൻ എഡിഷൻ' ഫോണായ വിവോ എക്സ്300 എഫ്‌ഇ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നു.

എക്സ്300 പ്രോ, എക്സ്300, എക്സ്300 അള്‍ട്രാ എന്നി നിരയിലേക്കാണ് പുതിയ മോഡല്‍ വരുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എക്സ്200 എഫ്‌ഇയെ അപേക്ഷിച്ച്‌ വലിയ മാറ്റങ്ങളാണ് ഇതില്‍ പ്രതീക്ഷിക്കുന്നത്.

ഫോണ്‍ മെയ് ആദ്യവാരം ഇന്ത്യയില്‍ പുറത്തിറങ്ങിയേക്കും. ബ്ലാക്ക്, പർപ്പിള്‍, ഗ്രീൻ എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ ഫോണ്‍ ലഭ്യമായേക്കും. വിവോ ഇന്ത്യ ഇ-സ്റ്റോർ വഴിയും മറ്റ് ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ഫോണ്‍ വാങ്ങാം.

സവിശേഷതകള്‍:

ഡിസ്പ്ലേ: 6.31-ഇഞ്ച് 1.5K അമലോഡ് (AMOLED) പാനല്‍, 120Hz റിഫ്രഷ് റേറ്റ്.

പ്രോസസ്സർ: സ്നാപ്ഡ്രാഗണ്‍ 8 ജെൻ 5 (Snapdragon 8 Gen 5) ചിപ്‌സെറ്റ്.

മെമ്മറി: 16GB റാം, 512GB വരെ സ്റ്റോറേജ്.

ബാറ്ററി: 6,500 mAh ബാറ്ററി, 90W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്.

ഒഎസ്: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6. 4 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭിച്ചേക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter