Dailyhunt
വോട്ടെടുപ്പ് ദിനത്തില്‍ വെന്തുരുകി കേരളം; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പാലക്കാട്ട് താപനില 38°C വരെ ഉയര്‍ന്നേക്കും

വോട്ടെടുപ്പ് ദിനത്തില്‍ വെന്തുരുകി കേരളം; 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; പാലക്കാട്ട് താപനില 38°C വരെ ഉയര്‍ന്നേക്കും

Kerala Voter 5 days ago

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചൂട് സാധാരണയേക്കാള്‍ വർദ്ധിക്കാൻ സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വോട്ടുചെയ്യാൻ ബൂത്തുകളില്‍ വരിനില്‍ക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില പ്രവചിച്ചിരിക്കുന്നത് (38°C). കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളില്‍ 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണ താപനിലയേക്കാള്‍ 2°C മുതല്‍ 3°C വരെ കൂടുതലാണ്.

ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും. അതേസമയം, ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വോട്ടർമാർ കുടിവെള്ളം കരുതണമെന്നും കടുത്ത വെയില്‍ ഒഴിവാക്കി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter