Dailyhunt
വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ; പടക്ക വില്‍പ്പനയ്ക്ക് വിലക്ക്

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ; പടക്ക വില്‍പ്പനയ്ക്ക് വിലക്ക്

Kerala Voter 1 week ago

വോട്ടെണ്ണല്‍ ദിനത്തില്‍ ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

വോട്ടെണ്ണലിന് ശേഷമുള്ള വിജയാഘോഷങ്ങള്‍ അതിരു കടന്നാലോ സംഘർഷസാധ്യത ഉണ്ടായാലോ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിനായി വോട്ടെണ്ണല്‍ ദിവസം ജില്ലയില്‍ പടക്ക വില്‍പ്പനയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുൻകരുതല്‍ നടപടികളുടെ ഭാഗമായി പോലീസും കർശന നിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു:

  • ആഹ്ലാദ പ്രകടനങ്ങള്‍ക്ക് അതത് പോലീസ് സ്റ്റേഷനുകളില്‍ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണം.
  • പ്രകടനങ്ങള്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങള്‍ മുൻകൂട്ടി പോലീസിനെ അറിയിച്ചിരിക്കണം.
  • എല്ലാ ആഹ്ലാദ പ്രകടനങ്ങളും രാത്രി 7 മണിക്ക് മുൻപായി അവസാനിപ്പിക്കേണ്ടതാണ്.
  • ഡിജെ പാർട്ടികള്‍ പൂർണ്ണമായും ഒഴിവാക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.
  • പ്രകടനങ്ങളില്‍ പടക്കം പോലുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter