Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യു.എ.ഇയില്‍ ദേശീയ പുരസ്കാരമായ 'ഇയര്‍ ഓഫ് അവാര്‍ഡ്' പ്രഖ്യാപിച്ചു

യു.എ.ഇയില്‍ ദേശീയ പുരസ്കാരമായ 'ഇയര്‍ ഓഫ് അവാര്‍ഡ്' പ്രഖ്യാപിച്ചു

Kerala Voter 3 weeks ago

യു.എ.ഇ ഈ വർഷം മുതല്‍ 'യു.എ.ഇ ഇയർ ഓഫ് അവാർഡ്' എന്ന പേരില്‍ പുതിയ ദേശീയ പുരസ്കാരം ഏർപ്പെടുത്തുന്നു.

ഓരോ വർഷവും രാജ്യം പ്രഖ്യാപിക്കുന്ന വാർഷിക പ്രമേയങ്ങളുമായി ബന്ധപ്പെട്ട് മികച്ച സംഭാവനകള്‍ നല്‍കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനാണ് ഈ അവാർഡ് നല്‍കുന്നത്. യു.എ.ഇ പ്രസിഡന്റാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.

ഈ വർഷം യു.എ.ഇ 'കുടുംബ വർഷമായി' (Year of the Family) ആചരിക്കുന്നതിനാല്‍, ആദ്യ ഘട്ടത്തില്‍ കുടുംബങ്ങള്‍ക്കാണ് പുരസ്കാരത്തിനായി അപേക്ഷിക്കാൻ അവസരം. പ്രചോദനാത്മകമായ സ്വന്തം കുടുംബ കഥകള്‍ www.uaeyearof.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പങ്കുവെക്കാം. സെപ്റ്റംബർ 10 വരെയാണ് അപേക്ഷകള്‍ സമർപ്പിക്കാനാവുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter