Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി

യുഎഇയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി

Kerala Voter 2 weeks ago

ശ്ചിമേഷ്യയിലെ സംഘർഷം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ വിമാന സർവീസുകള്‍ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാർക്കു ദുരിതമാകുന്നു.ഗള്‍ഫ് രാജ്യങ്ങളില്‍ ഇറങ്ങി യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങള്‍ പിടിക്കേണ്ട മലയാളി യാത്രക്കാരെയാണ് സമയമാറ്റം പ്രതികൂലമായി ബാധിക്കുന്നത്.

സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ മുന്നറിയിപ്പുകള്‍ പതിവായതാണു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്.

യുഎഇ വിമാനത്താവളങ്ങളില്‍നിന്നുള്ള ഏതാനും സർവീസുകളില്‍ ഇന്നും മാറ്റങ്ങളുണ്ട്. എയർ അറേബ്യയുടെ ചില ഗള്‍ഫ് സർവീസുകള്‍ റദ്ദാക്കി. സ്പൈസ് ജെറ്റിന്റെ മുംബൈ, പുണെ, അമൃത്‌സർ സർവീസുകള്‍ വൈകി.

കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള സ്പൈസ് ജെറ്റ് സർവീസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ റദ്ദാക്കിയതും മണിക്കൂറുകളോളം വൈകിയതും യാത്രികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനിടെ ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎല്‍എം, ഫിൻഎയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസിഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകള്‍ റദ്ദാക്കുന്നതു തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter