Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യുഎഇയില്‍ താപനില ഉയരുന്നു; ചില പ്രദേശങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

യുഎഇയില്‍ താപനില ഉയരുന്നു; ചില പ്രദേശങ്ങളില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത

Kerala Voter 7 hrs ago

യുഎഇയില്‍ ഇന്നത്തെ കാലാവസ്ഥ പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കാമെന്ന് നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി.

രാജ്യത്ത് താപനില പരമാവധി 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാം.

ഉച്ചയോടെ കിഴക്കൻ, പടിഞ്ഞാറൻ മേഖലകളില്‍ സംവഹന മേഘങ്ങള്‍ (Convective clouds) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ചിലയിടങ്ങളില്‍ മഴ ലഭിച്ചേക്കാമെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. കാറ്റിന്റെ ശരാശരി വേഗത മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റർ വരെയായിരിക്കുമെങ്കിലും മേഘരൂപീകരണ വേളയില്‍ ഇത് 50 കിലോമീറ്റർ വരെയായി ഉയർന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ട്.

രാത്രികാലങ്ങളില്‍ താപനില കുറയുമെങ്കിലും ഈർപ്പത്തിന്റെ അളവ് വർദ്ധിക്കുന്നതോടെ മൂടല്‍മഞ്ഞ് രൂപപ്പെട്ടേക്കാം. അറേബ്യൻ ഗള്‍ഫിലും ഒമാൻ കടലിലും കടല്‍ പൊതുവെ ശാന്തമായിരിക്കും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter