Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യു.എ.ഇയിലെ കിഴക്കൻ, തെക്കൻ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

യു.എ.ഇയിലെ കിഴക്കൻ, തെക്കൻ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യത

Kerala Voter 2 weeks ago

ടുത്ത ചൂടിന് പിന്നാലെ യു.എ.ഇയിലെ വിവിധ പ്രദേശങ്ങളില്‍ തിങ്കളാഴ്ച മുതല്‍ ശക്തമായ മഴയെത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഈ വാരാന്ത്യത്തില്‍ ഉള്‍നാടൻ മേഖലകളില്‍ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം.

ഇതിന് പിന്നാലെയാണ് തിങ്കള്‍ മുതല്‍ ബുധൻ വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ ഭാഗങ്ങളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാൻ സാധ്യതയുള്ളതായി അധികൃതർ വ്യക്തമാക്കിയത്. ഉച്ചയ്ക്ക് ശേഷമായിരിക്കും കൂടുതല്‍ മഴ ലഭിക്കുക. വരും ദിവസങ്ങളിലെ ശനി, ഞായർ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ മേഖലകളില്‍ മഴ പ്രതീക്ഷിക്കാം. മഴയോടൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം.

തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലും ദൂരക്കാഴ്ച കുറയാൻ ഇടയുള്ളതിനാലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter