Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
യൂറോപ്പിലെ പ്രക്ഷോഭം: ഇന്ത്യൻ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

യൂറോപ്പിലെ പ്രക്ഷോഭം: ഇന്ത്യൻ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശം

Kerala Voter 6 hrs ago

ഫ്രാൻസ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളില്‍ ജീവിതച്ചെലവ് വർധിച്ചതിനെതിരെയുള്ള ജനകീയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്ന പശ്ചാത്തലത്തില്‍, അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം (MEA) നിർദേശിച്ചു.

ഈ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പ്രതിഷേധങ്ങള്‍ നടക്കുന്ന ജനക്കൂട്ടമുള്ള പ്രദേശങ്ങള്‍ പരമാവധി ഒഴിവാക്കാനും, അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ പുറപ്പെടുവിക്കുന്ന സുരക്ഷാ മാർഗനിർദേശങ്ങള്‍ കർശനമായി പാലിക്കാനും ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്രാൻസില്‍ വിദ്യാർഥി പ്രക്ഷോഭവും പൊതുമേഖലാ സമരങ്ങളും അക്രമാസക്തമായതിനെ തുടർന്ന് പാരീസിലെ ലൂവ്ര് ഉള്‍പ്പെടെയുള്ള പ്രമുഖ മ്യൂസിയങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

സുരക്ഷ മുൻനിർത്തി വ്യാപകമായ ഗതാഗത നിയന്ത്രണങ്ങളും നഗരങ്ങളില്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സഹായങ്ങള്‍ക്കായി പാരീസിലെയും റോമിലെയും ഇന്ത്യൻ എംബസികളുടെ ഹെല്‍പ്പ്‌ലൈൻ നമ്പറുകള്‍ ഉപയോഗപ്പെടുത്താവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter