തിരുവനന്തപുരം
എഴുത്തോലകളിലെ നിധിയുടെ

ശ്രീകാര്യം: താളിയോലകളുടെ നിധിശേഖരം കാണാന്‍ ശനിയാഴ്ച കൂടി അവസരം. കേരള സര്‍വകലാശാല കാര്യവട്ടം കാമ്ബസില്‍ നടക്കുന്ന കേരള ചരിത്ര കോണ്‍ഗ്രസിനോടനുബന്ധിച്ചാണ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയുടെ 65000 പുരാലിഖിതങ്ങളുടെ സൗജന്യ പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്.
താളിയോലഗ്രന്ഥങ്ങളുടെ എണ്ണത്തില്‍ ഏഷ്യയില്‍ ഒന്നാംസ്ഥാനവും കൈയെഴുത്ത് ഗ്രന്ഥശാലകളുടെ പട്ടികയില്‍ ഏഷ്യയില്‍ രണ്ടാംസ്ഥാനവുമാണ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയ്ക്കുള്ളത്. 80 ശതമാനത്തിലേറെയും സംസ്കൃതഭാഷയിലാണ്. ഗ്രന്ഥ, വട്ടെഴുത്ത്, കോലെഴുത്ത്, ശാരദ, നന്ധിനാഗരി, ഗ്രന്ഥതമിഴ് എന്നീ ലിപികളിലുമുണ്ട്. മഹായാന ബുദ്ധമതത്തെക്കുറിച്ച് നേപ്പാളിലെ നേവാരിഭാഷയില് എഴുതിയ "ആര്യമഞ്ജുശ്രീമൂല കല്‍പ്പത്തിന്റെ അസല്‍ താളിയോലകെട്ട് ഇവിടെ മാത്രമാണ് ഉള്ളത്.1912ല്‍ ഗണപതി ശാസ്ത്രി നാഗര്‍ കോവിലിനടുത്ത് തക്കലയില്‍ നിന്നും കണ്ടെടുത്ത ഭാസന്റെ നാടകങ്ങളടങ്ങിയ താളിയോല കെട്ട് ഇവിടെയുണ്ട്.
കമലമുനിയുടെ സാമുദ്രിക ലക്ഷണം, ചെറു പനയോല തുണ്ടുകള്‍ രുദ്രാക്ഷമാലയുടെ രൂപത്തില്‍ അടുക്കി രചിച്ചിട്ടുള്ള ദേവി മാഹാത്മ്യം, 318 ചിത്രങ്ങള്‍ കഥ പറയുന്ന ചിത്രരാമായണം, അര്‍ഥശാസ്ത്രം, ഇന്തോനേഷ്യന്‍ കലാകാരന് രാമായണകഥയിലെ വിഷ്ണുവിന്റെ അവതാരങ്ങള്‍ ചിത്രീകരിച്ച നാരായണീയം, കശ്മീരിലെ മരത്തോലില്‍ എഴുതിയ "ബുര്‍ജ' പത്രം, നാട്യശാസ്ത്രത്തെക്കുറിച്ച് അഭിനവഗുപ്തന് രേഖപ്പെടുത്തിയ അഭിപ്രായങ്ങളടങ്ങിയ നാട്യശാസ്ത്രം- അഭിനവഭാരതി തുടങ്ങി അമൂല്യശേഖരമാണിവിടെയുള്ളത്. ഒരു താളിയോലയില്‍ രണ്ടു ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ശിവലിംഗാശാസനം, . എ.ഡി.1770-ല്‍ തീര്‍ത്തതെന്ന് കരുതുന്ന ചെമ്ബുതകിടിലെ ഗ്രന്ഥം, ഭഗവദ്ഗീത കടലാസ് ഗ്രന്ഥം, 300 വര്‍ഷം പഴക്കമുള്ളതും പ്രകൃതിദത്ത വര്‍ണങ്ങള്‍ ചാലിച്ച ചിത്രങ്ങളാല്‍ ആലേഖനംചെയ്ത മറാത്തി ചിത്രക്കടലാസ് എന്നിവയും ചരിത്രവിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകരിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം വിവരിക്കുന്ന ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
1908-ല്‍ ശ്രീമൂലം തിരുനാളാണ് പുരാലിഖിതങ്ങളുടെ ഗ്രന്ഥശാല സ്ഥാപിച്ചത്. തിരുനെല്‍വേലി സ്വദേശിയും സംസ്കൃതപണ്ഡിതനുമായ ഗണപതിശാസ്ത്രിയായിരുന്നു ആദ്യ ക്യൂറേറ്റര്‍. 1937-ല്‍ മാനുസ്ക്രിപ്റ്റ് ലൈബ്രറി എന്നപേരില്‍ സര്‍വകലാശാലയുടെ ഭാഗമായി. 1982-ല്‍ കാര്യവട്ടം ആസ്ഥാനമാക്കി ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് മാനുസ്ക്രിപ്റ്റ് ലൈബ്രറിയായി രൂപാന്തരപ്പെട്ടു.
related stories
-
തിരുവനന്തപുരം സര്വകലാശാലേ, ഇവിടെ വേണ്ടത് ഏകാഭിനയമല്ല