Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആമിര്‍ ഖാൻ വീണ്ടും വിവാഹിതനാകുന്നു; ജൂലൈ അഞ്ചിന് സ്വകാര്യ ചടങ്ങ് | Aamir Khan Gauri Spratt Wedding

ആമിര്‍ ഖാൻ വീണ്ടും വിവാഹിതനാകുന്നു; ജൂലൈ അഞ്ചിന് സ്വകാര്യ ചടങ്ങ് | Aamir Khan Gauri Spratt Wedding

Kerala9 1 week ago

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങില്‍ വെച്ച്‌ ജൂലൈ 5-നായിരിക്കും വിവാഹമെന്ന് താരത്തോട് അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

ഗൗരി സ്പ്രാറ്റ് ആണ് വധു.

റീന ദത്ത, കിരണ്‍ റാവു എന്നിവരുമായുള്ള വിവാഹബന്ധം വേർപെടുത്തിയ ശേഷമാണ് ആമിർ ഖാൻ മൂന്നാം വിവാഹത്തിനൊരുങ്ങുന്നത്. റിപ്പോർട്ടുകള്‍ പ്രകാരം ഗൗരി സ്പ്രാറ്റിന് ഏഴ് വയസ്സുള്ള ഒരു കുട്ടിയുണ്ട്.

കഴിഞ്ഞ വർഷം തന്റെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച്‌ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആമിർ ഖാൻ തന്റെ കാമുകിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആദ്യമായി പരിചയപ്പെടുത്തിയത്. ഗൗരി നിലവില്‍ തന്റെ പ്രൊഡക്ഷൻ ഹൗസിലാണ് ജോലി ചെയ്യുന്നതെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.

സിനിമയ്ക്ക് പുറത്തുള്ള ഒരാളുമായാണ് ആമിർ പ്രണയത്തിലെന്ന രീതിയില്‍ നേരത്തെ ചില റിപ്പോർട്ടുകള്‍ വന്നിരുന്നുവെങ്കിലും, ബന്ധം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ മാധ്യമങ്ങളില്‍ നിന്ന് അദ്ദേഹം ഇത് രഹസ്യമായി സൂക്ഷിച്ചു. വാർത്താ സമ്മേളനത്തില്‍ മാധ്യമങ്ങളെ ട്രോളിക്കൊണ്ട് 'കണ്ടോ, നിങ്ങളെ ഒന്നും ഞാൻ അറിയിച്ചതേയില്ല' എന്ന് ആമിർ തമാശയായി പറയുകയും ചെയ്തു.

ഏകദേശം 18 മാസത്തോളം ഈ പ്രണയബന്ധം ആമിർ രഹസ്യമാക്കി വെച്ചിരുന്നു. മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതിനെക്കുറിച്ച്‌ താരം അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവള്‍ ബാംഗ്ലൂരിലാണ് താമസിച്ചിരുന്നത് (അല്ലെങ്കില്‍ അടുത്തിടെ വരെ അവിടെയായിരുന്നു). അതുകൊണ്ട് അവളെ കാണാൻ ഞാൻ അങ്ങോട്ട് വിമാനം കയറുമായിരുന്നു. അവിടെ മാധ്യമങ്ങളുടെ ശ്രദ്ധ താരതമ്യേന കുറവാണ്. അതുകൊണ്ട് തന്നെ ആരുടെയും കണ്ണില്‍ പെടാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞു.'

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala9