Dailyhunt
അച്ചായത്തി ലുക്കില്‍ എലീന പടിക്കല്‍

അച്ചായത്തി ലുക്കില്‍ എലീന പടിക്കല്‍

Kerala9 5 years ago

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ഭാര്യ സീരിയലിലെ നയന എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് എലീന പടിക്കല്‍. നിരവധി റിയാലിറ്റി ഷോകളില്‍, ചാനല്‍ പരിപാടികള്‍ അവതാരകയായും തിളങ്ങിയിട്ടുണ്ട് എലീന. ഏഷ്യാനെറ്റിലെ തന്നെ ഇന്ത്യയില്‍ തന്നെ നമ്ബര്‍ വണ്‍ റിയാലിറ്റി ഷോകളില്‍ ഒന്നായ ബിഗ് ബോസ് സീസണ്‍ ടുവിലെ മത്സരാര്‍ത്ഥിയായിരുന്നു എലീന. ബിഗ് ബോസില്‍ നിന്ന് പുറത്തിറങ്ങിയ എലീന വീട്ടുകാര്‍ക്കൊപ്പം സമയം കണ്ടെത്താന്‍ പറ്റിയതിന്റെ സന്തോഷത്തിലായിരുന്നു.

പിന്നീട് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ആരാധകരുമായി വിശേഷങ്ങളും ഫോട്ടോസും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ടായിരുന്നു.

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകര്‍ക്കൊപ്പം പങ്കുവച്ചിരിക്കുകയാണ് എലീന. ലോക്ക് ഡൗണ്‍ സീരീസ് എന്ന ടാഗോടെ തനി കോട്ടയംകാരി അച്ചായത്തി ലുക്കില്‍ ചട്ടയും മുണ്ടുമുടുത്തുള്ള ഫോട്ടോഷൂട്ടാണ് എലീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മണിക്കൂറുകള്‍കൊണ്ട് എലീനയുടെ അച്ചായത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായി.

'കോട്ടയംകാര് പണ്ടേ പോളിയല്ലേടാ ഊവ്വേ..' എന്ന ക്യാപ്ഷനോടുകൂടിയാണ് ചിത്രം പങ്കുവച്ചത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ അരുണ്‍ ഫോട്ടോഗ്രാഫ്സാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്.

English Summary : alina padikkal photoshoot viral

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala9