ന്യൂഡല്‍ഹി: ജന്തർ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്ക് പെല്ലറ്റേറ്റ സംഭവത്തില്‍, രാഹുല്‍ ഗാന്ധിയുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍ ഡല്‍ഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
പരിക്കേറ്റ വിദ്യാർത്ഥി സാഹില്‍ ലോചാബിനൊപ്പം രാഹുല്‍ ഗാന്ധി പോലീസ് സ്റ്റേഷന് മുന്നില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ഉപരോധമാണ് ഒടുവില്‍ ഫലം കണ്ടത്.
ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചിരുന്നു. എന്നാല്‍, 'എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കില്‍ 30 ദിവസമോ ആറുമാസമോ വേണമെങ്കിലും ഞാൻ ഈ പോലീസ് സ്റ്റേഷന് മുന്നില്‍ ധർണയിരിക്കും' എന്ന് രാഹുല്‍ ഗാന്ധി പോലീസിന് കർശന മുന്നറിയിപ്പ് നല്‍കി. രാവിലെയോടെ ആരംഭിച്ച പ്രതിഷേധം ഏഴു മണിക്കൂറോളം നീണ്ടതിനൊടുവിലാണ് കേസ് എടുക്കാൻ പോലീസ് തയ്യാറായത്. കേസിന്റെ തുടർനടപടികള്‍ക്കായി വിദ്യാർത്ഥിയുടെ മെഡിക്കല്‍ റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

