തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക പ്രവർത്തകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ടാഴ്ചയായി രോഗബാധിതനായി അത്യാസന്ന നിലയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
1951 ഏപ്രില്‍ 11-ന് കോട്ടയത്തായിരുന്നു ജനനം. പരേതനായ പി. നടരാജ പിള്ളയുടെയും സി. സരസ്വതി അമ്മയുടെയും മകനാണ്.
കേരളത്തിന്റെ കലാ-സാംസ്കാരിക രംഗത്ത് പതിയറ്റിയ വ്യക്തിത്വമായ അദ്ദേഹം സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപകൻ കൂടിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ-സാംസ്കാരിക കൂട്ടായ്മകളിലൊന്നായ സൂര്യ ഫെസ്റ്റിവലിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. കലാ-സാംസ്കാരിക മേഖലയ്ക്ക് നല്‍കിയ സംഭാവനകളെ മുൻനിർത്തി രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

