Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം; 2026 ഓഗസ്റ്റ് 28 വെള്ളി

27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം; 2026 ഓഗസ്റ്റ് 28 വെള്ളി

Keralasabdam 1 week ago

മേടം: കാര്യങ്ങളില്‍ വിജയം നേടാനും സാമ്പത്തിക നേട്ടത്തിനും സാധ്യത. ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്കും അംഗീകാരത്തിനും അവസരമുണ്ടാകും.

ആരോഗ്യം പൊതുവേ അനുകൂലം. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാം.

ഇടവം: മത്സരങ്ങളിലും പരീക്ഷകളിലും വിജയസാധ്യത. ചെയ്യുന്ന കാര്യങ്ങളില്‍ അംഗീകാരം ലഭിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശന ശ്രമങ്ങള്‍ ഫലം കാണാൻ സാധ്യതയുണ്ട്.

മിഥുനം: കാര്യങ്ങളില്‍ തടസ്സങ്ങളും മനഃപ്രയാസവും നേരിടേണ്ടിവരാം. പ്രതീക്ഷിച്ച കാര്യങ്ങള്‍ നടക്കാതെ വരാനും അനാവശ്യ ചെലവുകള്‍ വർധിക്കാനും സാധ്യത. യാത്രകളിലും മറ്റ് പ്രവർത്തനങ്ങളിലും ശ്രദ്ധ വേണം.

കർക്കടകം: കാര്യപരാജയത്തിനും നിരാശയ്ക്കും സാധ്യത. നിയമപരമായ കാര്യങ്ങളില്‍ തിരിച്ചടി നേരിടാം. ഉത്സാഹക്കുറവും പ്രവർത്തനമാന്ദ്യവും അനുഭവപ്പെടാം.

ചിങ്ങം: മത്സരരംഗത്ത് നേട്ടവും കാര്യവിജയവും പ്രതീക്ഷിക്കാം. തൊഴില്‍ മേഖലയില്‍ ലാഭവും സ്ഥാനക്കയറ്റത്തിനും സാധ്യത. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല അവസരങ്ങള്‍ ലഭിക്കാം.

കന്നി: കാര്യങ്ങളില്‍ വിജയം, അംഗീകാരം, ആരോഗ്യം എന്നിവയ്ക്ക് സാധ്യത. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും സല്‍ക്കാരങ്ങളും സന്തോഷം നല്‍കും. വിനോദയാത്രകള്‍ക്കും സാധ്യതയുണ്ട്.

തുലാം: കാര്യങ്ങളില്‍ തടസ്സങ്ങളും ഇച്ഛാഭംഗവും ഉണ്ടായേക്കാം. കലഹങ്ങള്‍ക്കും അസ്വസ്ഥതയ്ക്കും സാധ്യത. അടുപ്പമുള്ള ചിലർ അകന്നുനില്‍ക്കാൻ ഇടയുണ്ട്.

വൃശ്ചികം: പ്രതീക്ഷിച്ച കാര്യങ്ങള്‍ പരാജയപ്പെടാം. യാത്രകള്‍ തടസ്സപ്പെടാനും ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടാനും സാധ്യത. നിശ്ചയിച്ച കൂടിക്കാഴ്ചകള്‍ മാറ്റിവയ്ക്കേണ്ടിവരാം.

ധനു: കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. തൊഴില്‍ മേഖലയില്‍ നേട്ടവും അംഗീകാരവും ലഭിക്കും. സ്ഥാനക്കയറ്റത്തിനും ജോലി അന്വേഷിക്കുന്നവർക്ക് പുതിയ അവസരങ്ങള്‍ക്കും സാധ്യത.

മകരം: കാര്യങ്ങളില്‍ തടസ്സവും കലഹസാധ്യതയും കാണുന്നു. മാനസിക സമ്മർദവും നിരാശയും ഉണ്ടായേക്കാം. അപകടഭീതി നിലനില്‍ക്കുന്നതിനാല്‍ ഇരുചക്രവാഹന യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക.

കുംഭം: കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. ഇഷ്ടഭക്ഷണങ്ങളും സൗകര്യങ്ങളും ലഭിക്കും. നിയമപരമായ കാര്യങ്ങളില്‍ അനുകൂല ഫലം പ്രതീക്ഷിക്കാം. കോടതിവ്യവഹാരങ്ങള്‍ അനുകൂലമാകാനും സാധ്യത.

മീനം: കാര്യപരാജയവും മനഃപ്രയാസവും അനുഭവപ്പെടാം. അലച്ചിലും അനാവശ്യ ചെലവുകളും വർധിക്കാം. സാമ്പത്തിക തടസ്സങ്ങള്‍ നേരിടാനും വായ്പ ലഭിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടാനും സാധ്യത.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam