മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, അധിക ചെലവ് എന്നിവയ്ക്ക് സാധ്യത.
ചില കാര്യങ്ങളില്‍ പ്രതീക്ഷിക്കാത്ത തടസ്സങ്ങള്‍ ഉണ്ടായേക്കാം.
ഇടവം: കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. അംഗീകാരവും ആരോഗ്യവും തൊഴില്‍ലാഭവും ലഭിക്കാം. തൊഴിലന്വേഷണങ്ങളില്‍ അനുകൂല ഫലം പ്രതീക്ഷിക്കാം.
മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, സ്ഥാനക്കയറ്റം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. ആരോഗ്യനില മെച്ചപ്പെടും. നിയമകാര്യങ്ങളിലും അനുകൂല ഫലം ലഭിക്കാം. ശത്രുക്ഷയവും ആഗ്രഹസാഫല്യവും പ്രതീക്ഷിക്കാം.
കർക്കടകം: പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് കാര്യപരാജയം, ശത്രുശല്യം, കലഹം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവയ്ക്ക് സാധ്യത. ശരീരസുഖക്കുറവും അനുഭവപ്പെടാം. ചില കാര്യങ്ങള്‍ ഭാഗികമായി അനുകൂലമായി മാറിയേക്കാം.
ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ദ്രവ്യനാശം എന്നിവയ്ക്ക് സാധ്യത. യാത്രകളിലും തടസ്സങ്ങള്‍ നേരിടാം. ഇരുചക്രവാഹന യാത്രക്കാർ പ്രത്യേക ജാഗ്രത പാലിക്കുക.
കന്നി: ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയം, ദ്രവ്യലാഭം, മത്സരവിജയം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യകാര്യങ്ങളിലും അനുകൂല ഫലം. കിട്ടാനുള്ള പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്.
തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. ശത്രുക്ഷയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയും കാണുന്നു. ആഗ്രഹങ്ങള്‍ സഫലമാകാം.
വൃശ്ചികം: വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് കാര്യപരാജയം, ഇച്ഛാഭംഗം, കലഹം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. ധനതടസ്സവും നേരിടാം. വായ്പയ്ക്കായുള്ള ശ്രമങ്ങളില്‍ തിരിച്ചടി ഉണ്ടായേക്കാം.
ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം എന്നിവ ഉണ്ടാകാം. ഇച്ഛാഭംഗത്തിനും സാധ്യത. വേണ്ടപ്പെട്ടവർ അകലുന്നതില്‍ മനഃപ്രയാസം അനുഭവപ്പെടാം.
മകരം: ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവ ലഭിക്കാം. ആരോഗ്യവും അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകാനുള്ള സാധ്യതയുണ്ട്.
കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, കലഹം എന്നിവയ്ക്ക് സാധ്യത. സാമ്പത്തിക കാര്യങ്ങളില്‍ തടസ്സങ്ങള്‍ നേരിടാം. അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടായേക്കാം.
മീനം: പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. പരീക്ഷകളില്‍ വിജയിക്കാം. പുതിയ കോഴ്സുകളില്‍ പ്രവേശനം ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

