മേടം: ചില കാര്യങ്ങളില്‍ തടസ്സങ്ങളും വൈകല്യങ്ങളും നേരിടേണ്ടിവരുമെന്ന സൂചന. ധനകാര്യത്തില്‍ ശ്രദ്ധ വേണം. ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം.
യാത്രകള്‍ വൈകാനിടയുണ്ട്. എങ്കിലും ചില കാര്യങ്ങള്‍ ഭാഗികമായി പൂർത്തിയാകും, സുഹൃത്തുക്കളുമായി കൂടിക്കാഴ്ച സന്തോഷം നല്‍കും.
ഇടവം: പ്രതീക്ഷിച്ച കാര്യങ്ങള്‍ തടസ്സപ്പെടാനിടയുണ്ട്. സാമ്പത്തിക നഷ്ടം ശ്രദ്ധിക്കേണ്ടതാണ്. ബിസിനസില്‍ ചെറിയ തിരിച്ചടികള്‍ വരാം. വായ്പകള്‍ സംബന്ധിച്ച ശ്രമങ്ങള്‍ വൈകാം. മനസ്സ് അല്പം സമ്മർദ്ദത്തിലായിരിക്കും.
മിഥുനം: അനുകൂല ദിനം. പ്രവർത്തനങ്ങളില്‍ വിജയം കൈവരും. പഠന-പരീക്ഷാ കാര്യങ്ങളില്‍ നല്ല ഫലം പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടും. പുതിയ അവസരങ്ങള്‍ തുറക്കും.
കർക്കടകം: നീണ്ടുനിന്നിരുന്ന കാര്യങ്ങള്‍ പൂർത്തിയാകാൻ സാധ്യത. യാത്രകളും നേട്ടം നല്‍കും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. ആവശ്യമായ സാധനങ്ങള്‍ ലഭിക്കും.
ചിങ്ങം: ചില വെല്ലുവിളികള്‍ നേരിടേണ്ടി വരും. ശത്രുക്കളുടെ ഇടപെടല്‍ ഉണ്ടാകാം. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. അഭിപ്രായ വ്യത്യാസങ്ങള്‍ ബന്ധങ്ങളില്‍ പ്രശ്നമുണ്ടാക്കാം.
കന്നി: കാര്യങ്ങളില്‍ തടസ്സം അനുഭവപ്പെടാം. മനസ്സില്‍ അസ്വസ്ഥതയും ആശങ്കയും ഉണ്ടാകാം. യാത്രകള്‍ വിജയകരമാകാതിരിക്കാം. ചില അനുഭവങ്ങള്‍ നിരാശപ്പെടുത്താം.
തുലാം: നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. പ്രവർത്തനങ്ങളില്‍ വിജയം, സ്ഥാനലാഭം എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങള്‍ യാഥാർത്ഥ്യമാകും.
വൃശ്ചികം: പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ മുന്നോട്ട് പോകാതിരിക്കാം. മാനസിക സമ്മർദ്ദവും നഷ്ടങ്ങളും ഉണ്ടായേക്കാം. ബിസിനസില്‍ ശ്രദ്ധ വേണം. തർക്കങ്ങള്‍ ഒഴിവാക്കുക.
ധനു: നല്ല നേട്ടങ്ങള്‍ നേടാനാകും. പ്രവർത്തനങ്ങളില്‍ വിജയം, അംഗീകാരം എന്നിവ ലഭിക്കും. ആരോഗ്യവും നല്ലതായിരിക്കും. ആഗ്രഹങ്ങള്‍ സഫലമാകും.
മകരം: കാര്യങ്ങള്‍ വൈകാൻ സാധ്യത. യാത്രകളും പദ്ധതികളും പ്രതീക്ഷിച്ചതുപോലെ നടക്കാതിരിക്കാം. ധനകാര്യത്തില്‍ ജാഗ്രത വേണം. ബിസിനസില്‍ തടസ്സങ്ങള്‍ വരാം.
കുംഭം: വിജയകരമായ ദിനം. മത്സരങ്ങളില്‍ നേട്ടം കൈവരും. അംഗീകാരം ലഭിക്കും. ആരോഗ്യവും ഉത്സാഹവും വർധിക്കും.
മീനം: നല്ല ഫലങ്ങള്‍ ലഭിക്കും. ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകള്‍ ഉണ്ടാകും. ആഗ്രഹങ്ങള്‍ പൂർത്തിയാകാൻ സാധ്യത കൂടുതലാണ്.

