മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളില്‍ വിജയസാധ്യത കൂടുതലാണ്. സാമ്പത്തിക നേട്ടവും അംഗീകാരവും ലഭിക്കാം.
ബന്ധുക്കളുമായി സന്തോഷകരമായ കൂടിക്കാഴ്ചകള്‍ നടക്കും. ആരോഗ്യനില മെച്ചപ്പെടും.
ഇടവം (കാർത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളില്‍ മുന്നേറ്റം ഉണ്ടാകും. മത്സരങ്ങളില്‍ വിജയം കൈവരിക്കാം. സാമ്പത്തികമായി അനുകൂല സമയം. കുടിശിക പണം തിരികെ ലഭിക്കാനുള്ള സാധ്യതയുണ്ട്.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം): കാര്യങ്ങളില്‍ തടസ്സങ്ങളും നിരാശയും അനുഭവപ്പെടാം. അനാവശ്യ ചെലവുകളും അലച്ചിലും വർധിക്കാം. തർക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നല്ലത്.
കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): യാത്രകളിലും കൂടിക്കാഴ്ചകളിലും പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കാം. ചെലവുകള്‍ കൂടാനും മാനസിക അസ്വസ്ഥത ഉണ്ടാകാനും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം): തൊഴില്‍രംഗത്ത് നേട്ടങ്ങളും അംഗീകാരവും ലഭിക്കും. നിയമകാര്യങ്ങളില്‍ അനുകൂല ഫലം പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല അവസരങ്ങള്‍ ലഭിക്കാം.
കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): മനോവിഷമവും സാമ്പത്തിക തടസ്സങ്ങളും നേരിടേണ്ടി വരാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വായ്പാ ശ്രമങ്ങള്‍ വൈകാനിടയുണ്ട്.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം): കാര്യങ്ങളില്‍ അനുകൂല പുരോഗതി ഉണ്ടാകും. ആരോഗ്യനില മെച്ചപ്പെടും. യാത്രകളും മത്സരങ്ങളും വിജയകരമാകാൻ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട): കലഹസാധ്യതയും മാനസിക സമ്മർദ്ദവും വർധിക്കാം. പ്രതീക്ഷിച്ച കാര്യങ്ങള്‍ വൈകാൻ ഇടയുണ്ട്. അടുത്ത ബന്ധങ്ങളില്‍ അകലം ഉണ്ടാകാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം): ബിസിനസ് മേഖലയില്‍ ലാഭസാധ്യത. പുതിയ അവസരങ്ങള്‍ തുറന്നുകിട്ടാം. ആരോഗ്യം മെച്ചപ്പെടുകയും സന്തോഷകരമായ അനുഭവങ്ങള്‍ ലഭിക്കുകയും ചെയ്യും.
മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ധനലാഭവും സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. കുടുംബസമേതം സന്തോഷകരമായ സമയം ചെലവഴിക്കാം. യാത്രകള്‍ ഗുണകരമാകും.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം): മാനസിക സമ്മർദ്ദവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ വേണം. വായ്പാ ശ്രമങ്ങള്‍ പ്രതീക്ഷിച്ച പോലെ പുരോഗമിക്കാതിരിക്കാം.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): സാമ്പത്തിക നഷ്ടസാധ്യതയും കലഹ സാധ്യതയും കാണുന്നു. യാത്രകളില്‍ പ്രത്യേക ജാഗ്രത വേണം. ഇരുചക്ര വാഹന യാത്രകള്‍ സൂക്ഷിച്ച് നടത്തുക.

