മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തില്‍ കാര്യവിജയവും മത്സരങ്ങളില്‍ നേട്ടവും ലഭിക്കാം.
അംഗീകാരവും ആരോഗ്യലാഭവും ഉണ്ടാകും. എന്നാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം കാര്യങ്ങളില്‍ തടസ്സം, അപകടസാധ്യത, ശത്രുശല്യം, നിയമകാര്യങ്ങളില്‍ പ്രതികൂലത എന്നിവ അനുഭവപ്പെടാൻ സാധ്യത.
ഇടവം (കാർത്തിക അവസാന ഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളില്‍ വിജയം, ധനലാഭം, ഉത്സാഹം എന്നിവ കൈവരും. ശത്രുക്കളുടെ സ്വാധീനം കുറയും. ആഡംബര വസ്തുക്കള്‍ സ്വന്തമാക്കാൻ സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാല്‍ഭാഗം): ആരംഭത്തില്‍ മനസ്സമാധാനം കുറയുകയും കാര്യങ്ങളില്‍ തടസ്സം നേരിടുകയും ചെയ്യാം. കലഹസാധ്യതയും ഇച്ഛാഭംഗവും ഉണ്ടാകും. എന്നാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടായി വിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം.
കർക്കടകം (പുണർതം അവസാന കാല്‍ഭാഗം, പൂയം, ആയില്യം): കാര്യങ്ങളില്‍ പരാജയവും അനാവശ്യ ചെലവും ഉണ്ടാകാം. യാത്രകള്‍ ഫലപ്രദമാകാതെ പോകാനും അലച്ചില്‍ വർധിക്കാനും സാധ്യത. ചില വിഷമകരമായ അനുഭവങ്ങള്‍ മനസ്സിനെ ബാധിച്ചേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം): രാവിലെ വരെ കാര്യവിജയവും തൊഴില്‍ നേട്ടവും നിയമകാര്യങ്ങളില്‍ അനുകൂലതയും ഉണ്ടാകും. എന്നാല്‍ പിന്നീട് ധനതടസ്സം, യാത്രാവിലംബം, മാനസിക സമ്മർദ്ദം എന്നിവ അനുഭവപ്പെടാം.
കന്നി (ഉത്രം അവസാന ഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ദിവസാരംഭത്തില്‍ ധനതടസ്സവും ശത്രുശല്യവും ഉണ്ടാകാം. ശരീരാസ്വാസ്ഥ്യവും ശ്രദ്ധിക്കണം. എന്നാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം അംഗീകാരം, സ്ഥാനലാഭം, സാമ്പത്തിക നേട്ടം എന്നിവ കൈവരും.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യഭാഗം): കാര്യവിജയവും ആരോഗ്യനില മെച്ചപ്പെടുകയും ചെയ്യും. ഇഷ്ടഭക്ഷണസൗഭാഗ്യവും ലഭിക്കും. എന്നാല്‍ പിന്നീട് പ്രവർത്തനമാന്ദ്യം, വയറുസംബന്ധമായ അസ്വസ്ഥത, കലഹസാധ്യത എന്നിവ ഉണ്ടാകാം.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട): ആദ്യഘട്ടത്തില്‍ മനഃപ്രയാസവും ചെലവും വർധിക്കാൻ സാധ്യത. ഇച്ഛിച്ച കാര്യങ്ങള്‍ തടസപ്പെടാം. എന്നാല്‍ രാവിലെ ഏഴ് മണിക്ക് ശേഷം നിയമവിജയം, ആരോഗ്യം, സന്തോഷകരമായ സാഹചര്യങ്ങള്‍ എന്നിവ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം): വിജയവും അംഗീകാരവും ലഭിക്കുന്ന ദിനം. സ്ഥാനക്കയറ്റത്തിനും നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ പിന്നീട് ചെലവ് കൂടുകയും മാനസിക അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യാം.
മകരം (ഉത്രാടം അവസാന ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരവിജയവും സ്ഥാനമാനങ്ങളും ലഭിക്കാം. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചക്കും ഉല്ലാസയാത്രകള്‍ക്കും അവസരം ലഭിക്കും. അംഗീകാരവും നേട്ടങ്ങളും നിറഞ്ഞ ദിനം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യഭാഗം): രാവിലെ വരെ ധനതടസ്സവും സ്വസ്ഥതക്കുറവും അനുഭവപ്പെടാം. എന്നാല്‍ പിന്നീട് കാര്യവിജയം, സ്ഥാനക്കയറ്റം, അനുകൂലമായ സ്ഥലംമാറ്റം തുടങ്ങിയ നേട്ടങ്ങള്‍ ഉണ്ടാകാം.
മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസാരംഭത്തില്‍ യാത്രാതടസ്സവും ശരീരാസ്വാസ്ഥ്യവും ഉണ്ടാകാം. പ്രവർത്തനങ്ങളില്‍ മന്ദഗതിയും അനുഭവപ്പെടാം. രാവിലെ ഏഴ് മണിക്ക് ശേഷം ഗുണദോഷങ്ങള്‍ കലർന്ന സാഹചര്യങ്ങളായിരിക്കും.

