കോഴിക്കോട്: താമരശ്ശേരി കൈതപ്പൊയിലില്‍ ഭർതൃമതിയായ 30കാരിയെ കാണാതായതായി പരാതി. തെക്കെപറമ്പില്‍ റഷീദിന്റെ ഭാര്യ ജസീനയെയാണ് കാണാതായത്.
സംഭവത്തില്‍ ബന്ധുക്കള്‍ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറുമണിയോടെ കൈതപ്പൊയിലിലെ വീട്ടില്‍നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ ജസീന പിന്നീട് വീട്ടില്‍ തിരിച്ചെത്തിയില്ലെന്നാണ് പരാതിയിലുള്ളത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതെ വന്നത്.
കാണാതാകുമ്പോള്‍ ജസീന വയലറ്റ് നിറത്തിലുള്ള ചുരിദാറാണ് ധരിച്ചിരുന്നത്. ഇടതുഭാഗത്തെ കവിളില്‍ കാക്കപ്പുള്ളിയുണ്ട്. യുവതിയുടെ മൊബൈല്‍ ഫോണില്‍നിന്ന് അവസാനമായി ലഭിച്ച ലൊക്കേഷൻ പേരാമ്പ്രയാണെന്നും പൊലീസ് അറിയിച്ചു.
ജസീനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
താമരശ്ശേരി പൊലീസ് സ്റ്റേഷൻ: 0495 2222240
സുമിൻ ജി: 9497975716, 9406414401

