Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ അന്തരിച്ചു; ഖത്തറിന് പ്രമുഖ നയതന്ത്രജ്ഞനെയും ഊര്‍ജ്ജ മേഖലയിലെ ദീര്‍ഘദര്‍ശിയെയും നഷ്ടമായി

അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ അന്തരിച്ചു; ഖത്തറിന് പ്രമുഖ നയതന്ത്രജ്ഞനെയും ഊര്‍ജ്ജ മേഖലയിലെ ദീര്‍ഘദര്‍ശിയെയും നഷ്ടമായി

Keralasabdam 2 weeks ago

ദോഹ: ഖത്തർ മുൻ ഉപപ്രധാനമന്ത്രിയും മുൻ ഊർജ്ജ-വ്യവസായ മന്ത്രിയുമായിരുന്ന അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ (74) അന്തരിച്ചു.

ഖത്തറിന്റെ ആധുനിക ഊർജ്ജ മേഖലയുടെ ശില്പികളില്‍ പ്രമുഖനായിരുന്ന അദ്ദേഹം രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തില്‍ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ്.1972-ല്‍ ധനകാര്യ-പെട്രോളിയം മന്ത്രാലയത്തിലൂടെയാണ് അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
1992ല്‍ ഊർജ്ജ-വ്യവസായ മന്ത്രിയായതിനെ തുടർന്ന് ഖത്തറിന്റെ പ്രകൃതിവാതക (LNG) മേഖലയുടെ വികസനത്തിന് ഈ കാലയളവില്‍ അദ്ദേഹം ശക്തമായ അടിത്തറയിട്ടു.
2011 വരെമന്ത്രിസ്ഥാനം നിലനിർത്തിക്കൊണ്ടുതന്നെ രാജ്യത്തിന്റെ ഉപപ്രധാനമന്ത്രിയായും സേവനമനുഷ്ഠിച്ചു.2015 നവംബറില്‍ ഊർജ്ജം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ട് സ്വതന്ത്ര ലാഭരഹിത സംഘടനയായ 'അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ ഇന്റർനാഷണല്‍ ഫൗണ്ടേഷൻ' സ്ഥാപിച്ചു.
കേവലം രാഷ്ട്രീയ-ഭരണ മേഖലകളില്‍ മാത്രമല്ല, ഖത്തറിന്റെ കായികരംഗത്തും അദ്ദേഹം വലിയ മുദ്ര പതിപ്പിച്ചിട്ടുണ്ട്. പ്രമുഖ കായിക ക്ലബ്ബായ അല്‍ സദ്ദ് ക്ലബ്ബിന്റെ (Al Sadd Club) സ്ഥാപകരിലൊരാളും മുൻ പ്രസിഡന്റുമായിരുന്നു അദ്ദേഹം.ദൈവവിധിയില്‍ പൂർണ്ണമായി വിശ്വസിച്ചുകൊണ്ട്, അല്‍ സദ്ദ് ക്ലബ്ബിന്റെ ആത്മീയ പിതാവും മുൻ പ്രസിഡന്റും സ്ഥാപകരിലൊരാളുമായ അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയയുടെ വിയോഗത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സർവ്വശക്തനായ ദൈവം അദ്ദേഹത്തിന് കാരുണ്യം നല്‍കി അനുഗ്രഹിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവർക്കും ഈ വിയോഗം താങ്ങാനുള്ള കരുത്ത് നല്‍കട്ടെയെന്ന്
അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് അല്‍ സദ്ദ് ക്ലബ്ബ് എക്സ് (X) പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഖത്തറിലെ പ്രമുഖ വിവിധ മാധ്യമങ്ങളും പ്രമുഖരും അനുശോചനം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.ഖത്തറിലെ
മലയാളിസമൂഹവുമാമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയ മുൻ ഐ എസ് സി പ്രസിഡന്റ് ഡോ : മോഹൻ തോമസ് ഉള്‍പെടുയുള്ളവരുമായിരിഅടുത്തബന്ധമുണ്ടായിരുന്നു.കേരളത്തില്‍ നിന്നുള്ള ആത്മീയനേതാക്കളും മാധ്യമ മേധാവികളും ഖത്തർ സന്ദർശിച്ചവേളയില്‍
അബ്ദുള്ള ബിൻ ഹമദ് അല്‍ അത്തിയയുമായി
കൂടിക്കാഴ്ചയൊരുക്കിയവേളകള്‍ മുതിർന്ന മാധ്യമപ്രവർത്തകൻ അഹമ്മദ് പാതിരപ്പറ്റ അനുസ്മരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam