Dailyhunt
ഏഷ്യൻ ബീച്ച്‌ ഗെയിംസിന് സന്യയില്‍ സമാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അല്‍ താനി

ഏഷ്യൻ ബീച്ച്‌ ഗെയിംസിന് സന്യയില്‍ സമാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അല്‍ താനി

Keralasabdam 1 week ago

ന്യ (ചൈന): ആറാമത് ഏഷ്യൻ ബീച്ച്‌ ഗെയിംസിന് (സന്യ 2026) ചൈനയിലെ യഷ പാർക്കില്‍ നടന്ന വർണ്ണാഭമായ ചടങ്ങോടെ ഔദ്യോഗിക സമാപനം.

ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അല്‍ താനി ഗെയിംസ് സമാപിച്ചതായി പ്രഖ്യാപിച്ചു.
ഏഷ്യയുടെ ഒരുമയും കായികക്ഷമതയും ലോകത്തിന് മുന്നില്‍ തെളിയിച്ച സന്യ എഡിഷൻ തികച്ചും അസാധാരണവും ചരിത്രപരവുമാണെന്ന് അദ്ദേഹം തന്റെ സമാപന പ്രസംഗത്തില്‍ വിശേഷിപ്പിച്ചു.ഒറ്റ ഏഷ്യയായി നമ്മള്‍ ചരിത്രം കുറിച്ചു. കായികരംഗത്തോടുള്ള സ്നേഹത്തിലൂടെയും പങ്കിട്ട സ്വപ്നങ്ങളിലൂടെയും ഏഷ്യയുടെ ഏറ്റവും മികച്ച മുഖമാണ് നാം കാണിച്ചുകൊടുത്തത്," ഷെയ്ഖ് ജൊആൻ പറഞ്ഞു.ചൈനീസ് ഒളിമ്പിക് കമ്മിറ്റിയെയും ഗവണ്‍മെന്റിനെയും അഭിനന്ദിച്ച അദ്ദേഹം, വരും വർഷങ്ങളില്‍ സന്യ കൂടുതല്‍ വലിയ കായിക മേളകള്‍ക്ക് വേദിയാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ പതാക സന്യ മേയറില്‍ നിന്ന് ഷെയ്ഖ് ജൊആൻ ഏറ്റുവാങ്ങുകയും, തുടർന്ന് അടുത്ത ആതിഥേയരായ ഫിലിപ്പീൻസിലെ സെബു (Cebu) പ്രതിനിധി എബ്രഹാം ടോലെന്റിനോയ്ക്ക് കൈമാറുകയും ചെയ്തു.
2028 മാർച്ചില്‍ ഫിലിപ്പീൻസിലെ സെബുവിലാണ് ഏഴാമത് ഏഷ്യൻ ബീച്ച്‌ ഗെയിംസ് നടക്കുക. സന്യ നല്‍കിയ ആവേശവും സ്പിരിറ്റും ഏഷ്യൻ കായിക മേഖലയ്ക്ക് വലിയ കരുത്ത് പകരുമെന്ന് പറഞ്ഞാണ് ചടങ്ങുകള്‍ അവസാനിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam