Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അലി ബിൻ തവാറിന്റെ മൊറോക്കോ സൈക്കിള്‍ യാത്ര; അല്‍ ജസീറ ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്യും

അലി ബിൻ തവാറിന്റെ മൊറോക്കോ സൈക്കിള്‍ യാത്ര; അല്‍ ജസീറ ഡോക്യുമെന്ററി ഇന്ന് സംപ്രേഷണം ചെയ്യും

Keralasabdam 1 week ago

ദോഹ: പ്രശസ്ത ഖത്തരി സഞ്ചാരിയും അവതാരകനും സൈക്കിള്‍ യാത്രക്കാരനുമായ അലി ബിൻ തവാർ അല്‍ കുവാരിയുടെ മൊറോക്കോ സൈക്കിള്‍ യാത്രയെക്കുറിച്ചുള്ള പുതിയ ഡോക്യുമെന്ററി ഇന്ന് (ഞായറാഴ്ച) രാത്രി 8 മണിക്ക് അല്‍ ജസീറ ഡോക്യുമെന്ററി ചാനല്‍ സംപ്രേഷണം ചെയ്യും.

'ഖത്തർ-മൊറോക്കോ 2024 സാംസ്കാരിക വർഷം' (Qatar-Morocco 2024 Year of Culture) ആഘോഷങ്ങളുടെ ഭാഗമായി 'ഇയേഴ്സ് ഓഫ് കള്‍ച്ചർ' (Years of Culture) മുൻകൈയ്യെടുത്ത് പങ്കാളിത്തത്തോടെയാണ് ഈ ഡോക്യുമെന്ററി നിർമ്മിച്ചിരിക്കുന്നത്.
മൊറോക്കോയുടെ ചരിത്ര നഗരങ്ങള്‍, മലനിരകള്‍, തീരദേശ ഗ്രാമങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മദീനകള്‍ എന്നിവയിലൂടെ അലി ബിൻ തവാർ സൈക്കിളില്‍ നടത്തിയ സവിശേഷമായ യാത്രയാണ് ഡോക്യുമെന്ററിയിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്. യാത്രയ്ക്കിടയില്‍ അവിടുത്തെ പ്രാദേശിക ചരിത്രകാരന്മാർ, കലാകാരന്മാർ, സാംസ്കാരിക പ്രവർത്തകർ, സാധാരണ ജനങ്ങള്‍ എന്നിവരുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചകളും മനുഷ്യബന്ധങ്ങളും വഴി മൊറോക്കോയുടെ സാംസ്കാരിക തനിമയെ വളരെ ആഴത്തില്‍ ചിത്രീകരിക്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
"മനുഷ്യരിലൂടെ ഒരു നാടിനെ അറിയാനുള്ള ശ്രമമായിരുന്നു ഈ യാത്ര. സൈക്കിളിലുള്ള യാത്ര ഒരു നാടുമായുള്ള നമ്മുടെ ബന്ധത്തെ മാറ്റും; നമ്മള്‍ പതുക്കെ സഞ്ചരിക്കുകയും കൂടുതല്‍ കാര്യങ്ങള്‍ ശ്രവിക്കുകയും ചുറ്റുപാടുകളുടെ ഭാഗമാവുകയും ചെയ്യും. അവിടെയുള്ള മനുഷ്യരുടെ അതിരുകളില്ലാത്ത സ്നേഹവും സാംസ്കാരികമായ ആത്മാഭിമാനവുമാണ് ഞങ്ങള്‍ക്ക് കാണാൻ കഴിഞ്ഞതെന്ന്
അലി ബിൻ തവഅല്‍ കുവാരിപറഞ്ഞു.
ടാൻജിയർ, ഷെഫ്ഷൗവൻ, ഫെസ്, റബാത്ത്, മാരാകേഷ് തുടങ്ങിയ നഗരങ്ങളിലൂടെയുള്ള യാത്രയിലൂടെ ആമസീഗ്, അറബ്, അന്ദലൂസിയൻ, ആഫ്രിക്കൻ, മെഡിറ്ററേനിയൻ, ഇസ്ലാമിക സ്വാധീനങ്ങള്‍ ഉള്‍ക്കൊണ്ട് മൊറോക്കോ രൂപപ്പെടുത്തിയെടുത്ത വൈവിധ്യമാർന്ന സംസ്കാരം ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു. അവിടുത്തെ വാസ്തുവിദ്യ, സംഗീതം, കരകൗശലവിദ്യ, പരമ്പരാഗത ഭക്ഷണരീതികള്‍ എന്നിവയെല്ലാം ഇതില്‍ പ്രതിഫലിക്കുന്നുണ്ട്.
വിവിധ സംസ്കാരങ്ങളും ജനവിഭാഗങ്ങളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാൻ ഇത്തരം കഥപറച്ചിലുകള്‍ക്ക് സാധിക്കുമെന്ന് അല്‍ ജസീറ ഡോക്യുമെന്ററി ചാനല്‍ മാനേജിംഗ് ഡയറക്ടർ അഹമ്മദ് മഹ്ഫൂസ് പറഞ്ഞു. ലോകമെമ്പാടുമുള്ള നാഗരികതകളെയും പാരമ്പര്യങ്ങളെയും കുറിച്ച്‌ ഡോക്യുമെന്ററികള്‍ ചെയ്യുന്നതില്‍ ശ്രദ്ധേയനായ അലി ബിൻ തവാറിന്റെ ഈ സൈക്കിള്‍ യാത്ര, ഖത്തറും മൊറോക്കോയും തമ്മിലുള്ള ദീർഘകാല സാംസ്കാരിക ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam