കണ്ണൂർ: ഏഴുവർഷത്തിനിടെ ഒൻപത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സമർപ്പിച്ച ശുപാർശ ജില്ലാ കലക്ടർ പി.
വിഷ്ണുരാജ് അംഗീകരിച്ചതോടെയാണ് നടപടി.
അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഇയാള്‍ക്ക് ജാമ്യം ലഭിച്ചാല്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് കാപ്പ ചുമത്തിയതെന്ന് ഉത്തരവില്‍ പറയുന്നു. തുടർന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുകയാണ് കരുതല്‍ തടങ്കലിന്റെ ലക്ഷ്യം.
അർജുൻ ആയങ്കിയെ ഉടൻ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രല്‍ ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാൻ പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ട്. തുടർന്ന് കരുതല്‍ തടങ്കലിന്റെ ഭാഗമായി കണ്ണൂർ സെൻട്രല്‍ ജയിലില്‍ അടയ്ക്കും.

