തമിഴിലെ പ്രശസ്ത സംവിധായകരില്‍ ഒരാളായ ബാല സംവിധാനാം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രമാണ് 'വണങ്ങാൻ'. അരുണ്‍ വിജയ് നായകനായ ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല.
ഈ ചിത്രത്തിന് ശേഷം ഏകദേശം ഒന്നര വർഷത്തോളം വെറുതെ ഇരുന്ന ബാല അടുത്ത് തന്നെ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണെന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. വിജയ്‌സേതുപതിയെ നായകനാക്കിയാണത്രെ ബാല തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. എപ്പോഴും സ്വന്ത കഥയാണ് ബാല സംവിധാനം ചെയ്യാറുള്ളത്. എന്നാല്‍ ഇത്തവണ തമിഴിലെ മറ്റൊരു പ്രശസ്ത സംവിധായകനും, കഥാകൃത്തുമായ മാരി സെല്‍വരാജ് എഴുതുന്ന കഥയാണത്രെ ബാല ചിത്രമാക്കാൻ പോകുന്നത്. ഇത് സംബന്ധമായുള്ള ചർച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. വ്യത്യസ്തമായ കഥയുടെ പശ്ചാത്തലത്തില്‍ ചിത്രമൊരുക്കി വിജയിച്ച സംവിധായകനാണ് മാരി സെല്‍വരാജ്. അതുപോലെ ബാലയും വ്യത്യസ്തമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ്. അതുപോലെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാൻ അധിക താല്പര്യം കാണിക്കുന്ന നടനാണ് വിജയ്സേതുപതി. അങ്ങിനെയിരിക്കെ ഈ മൂന്ന് പേരും ഒന്നിച്ച് ഒരു ചിത്രമൊരുക്കാൻ പോകുന്നു എന്നുള്ള വാർത്ത കോളിവുഡില്‍ പുറത്തുവന്നതിന് തുടർന്ന് സോഷ്യല്‍ മീഡിയകളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ വിജയ് സേതുപതി ഇപ്പോള്‍ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'പാക്കറ്റ് നോവല്‍' എന്ന ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തതായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഉള്‍പ്പെടെ രണ്ടു മൂന്ന് ചിത്രങ്ങള്‍ കൈവശം വെച്ചിരിക്കുന്ന വിജയ് സേതുപതി എപ്പോള്‍ ബാലയുടെ ചിത്രത്തിനുള്ള കാള്‍ഷീറ്റ് നല്‍കും എന്നുള്ള കാര്യത്തില്‍ വ്യക്തമായ വിവരങ്ങളൊന്നുമില്ല!
Photo Courtesy - Google

