Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബാസ്കറ്റ്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

ബാസ്കറ്റ്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വര്‍ഷം; ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു

Keralasabdam 3 weeks ago

ദോഹ: 2027-ലെ ഫിബ (FIBA) ബാസ്കറ്റ്ബോള്‍ ലോകകപ്പിന് ഇനി കൃത്യം ഒരു വർഷം ശേഷിക്കെ, നവീകരിച്ച അല്‍ ജനൂബ് ആരീന 8,200 കാണികളെ സാക്ഷി നിർത്തി നാടിന് സമർപ്പിച്ചു.

ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നിന്ന് അത്യാധുനിക ബാസ്കറ്റ്ബോള്‍ സ്റ്റേഡിയമാക്കി മാറ്റി നിർമിച്ച അല്‍ ജനൂബ് ആരീനയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഖത്തർ ദേശീയ ടീം ചൈനയോട് പൊരുതി തോറ്റു (സ്കോർ: 57-83). ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിലായിരുന്നു ഖത്തറിന്റെ (അല്‍ അദാം) പോരാട്ടം.
ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുല്‍റഹ്മാൻ അല്‍ ഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജാസിം ബിൻ റാഷിദ് അല്‍ ബുഐനൈൻ, അന്താരാഷ്ട്ര ബാസ്കറ്റ്ബോള്‍ ഫെഡറേഷൻ (FIBA) പ്രസിഡന്റ് ഷെയ്ഖ് സൗദ് ബിൻ അലി അല്‍ ഥാനി, ഫിബ ജനറല്‍ സെക്രട്ടറി ആൻഡ്രിയാസ് സഗ്ലിസ്, സംഘാടക സമിതി ഡയറക്ടർ ജനറല്‍ ഡോ. അഹമ്മദ് അബ്ദുള്ള അല്‍ ബുഐനൈൻ തുടങ്ങിയ പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam