ബെംഗളൂരുവില്‍ മലയാളി അഭിഭാഷകയായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അങ്കമാലി തെക്കേടത്ത് വീട്ടില്‍ ജോയിയുടെ മകള്‍ അനുഷ ജോയ് (28) ആണ് മരിച്ചത്.
മത്തിക്കരെയിലെ താമസസ്ഥലത്താണ് അനുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ടു മാസം മുൻപാണ് അനുഷ ബെംഗളൂരുവിലെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസില്‍ പരാതി നല്‍കി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ്: ലിൻസി.

